ETV Bharat / state

അധികൃതരുടെ അവഗണനയില്‍ പൂന്തുറ തീരദേശവാസികള്‍ ; കടല്‍ക്ഷോഭം രൂക്ഷം - പൂന്തുറ തീരത്ത് കടല്‍ ക്ഷോഭം

കഴിഞ്ഞ തവണ കടലാക്രമണമുണ്ടായപ്പോൾ തകർന്ന വീടുകൾക്ക് സർക്കാർ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചില്ലെന്ന് നാട്ടുകാര്‍

Authorities Neglected Puntura Coastal Residents  അധികൃതരുടെ അവഗണനയില്‍ പൂന്തുറ തീരദേശവാസികള്‍  പൂന്തുറ തീരത്ത് കടല്‍ ക്ഷോഭം  പൂന്തുറ
അധികൃതരുടെ അവഗണനയില്‍ പൂന്തുറ തീരദേശവാസികള്‍, കടല്‍ക്ഷോഭം രൂക്ഷം
author img

By

Published : Jul 5, 2022, 10:38 PM IST

തിരുവനന്തപുരം : ഒരാഴ്‌ചയ്‌ക്ക്‌ മുന്‍പുണ്ടായ ശക്തമായ കടലേറ്റത്തിൽ ഭാഗികമായി തകർന്നതാണ് പൂന്തുറ തീരദേശവാസിയായ പൊർക്കിലിന്‍റെ വീട്. വീശിയടിച്ച കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു. തിരയേറ്റത്തില്‍ വീട്ടില്‍ വെള്ളം കയറി. വീട്ടുപകരണങ്ങൾ നശിച്ചു.

ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരമാണ് വീട്ടുമുറ്റത്ത്. പൊർക്കിലിന്‍റെ മാത്രമല്ല പൂന്തുറയിൽ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 180 ഓളം വീടുകളുടെ അവസ്ഥ സമാനമാണ്. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് കടൽ വീണ്ടും പ്രക്ഷുബ്‌ധമായത്. പൂന്തുറ തീരത്ത് കടൽ ഭിത്തിയോ, വലിയ പുലിമുട്ടുകളോ ഇല്ല.

അധികൃതരുടെ അവഗണനയില്‍ പൂന്തുറ തീരദേശവാസികള്‍, കടല്‍ക്ഷോഭം രൂക്ഷം

കൂറ്റൻ തിരമാലകളിൽ നിന്നും വീടുകളെ സംരക്ഷിക്കാനായി കരിങ്കല്ലുകളാണ് പാകിയിരുന്നത്. ഈ കല്ലുകൾ രണ്ട് മാസത്തിനിടെ ഉണ്ടായ തിരയടിയിൽ ഒലിച്ചുപോയി. ഇതോടെ വീടുകൾ അപകട ഭീഷണിയിലാണ്. തീരത്ത് കരിങ്കല്ലുകൾ ചിതറി കിടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാകാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.

വള്ളങ്ങൾ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. വിഴിഞ്ഞം തീരത്തുനിന്നാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്. പട്ടിണിയും വറുതിയും മൂലം ദുരിതപൂർണമാണ് കടലിന്‍റെ മക്കളുടെ ജീവിതം. കടലേറ്റത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. വായ്പയെടുത്ത് വാങ്ങിയ വീട്ടുപകരണങ്ങൾ നശിച്ചെന്ന് പ്രദേശവാസിയായ മുത്തപ്പ പറയുന്നു.

Also Read: കടലോളം ദുരിതത്തില്‍ അഴീക്കലുകാര്‍ ; തിരയേറ്റത്തില്‍ വീടുകള്‍ മണല്‍ മൂടി

ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സ്ഥിതി പോലും തങ്ങൾക്കില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. കടലേറ്റത്തിൽ വീടുകൾക്ക് മുന്നിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭ ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിക്കുന്നില്ല. മഴയിൽ വീട് ചോർന്നൊലിക്കുമ്പോൾ എങ്ങനെ അതില്‍ ഒതുങ്ങിക്കൂടുമെന്ന ആശങ്കയിലാണിവർ.

കഴിഞ്ഞ തവണ കടലാക്രമണമുണ്ടായപ്പോൾ തകർന്ന വീടുകൾക്ക് സർക്കാർ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അർഹതപ്പെട്ട സാമ്പത്തിക സഹായം പൂന്തുറ തീരദേശവാസികൾക്കാർക്കും ഇന്നുവരെ ലഭിച്ചിട്ടില്ല. എല്ലാ കൊല്ലവും പതിവ് തെറ്റിക്കാതെ നടത്തുന്ന പരിശോധനകളും നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ഇത്തവണയുമുണ്ടായി. എന്നാൽ സഹായം എന്ന് ലഭിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനിയൊരു കടലാക്രമണം ചെറുക്കാനുള്ള കെട്ടുറപ്പ് പൂന്തുറ തീരത്തെ വീടുകൾക്കില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് പൂന്തുറയിലെ തീരദേശ വാസികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.