ETV Bharat / state

ഭക്തിസാന്ദ്രമായി അനന്തപുരി; ആത്മസായൂജ്യത്തോടെ ഭക്തര്‍ മടങ്ങി

കൊവിഡിന് ശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്

author img

By

Published : Mar 7, 2023, 5:31 PM IST

Updated : Mar 7, 2023, 5:51 PM IST

attukal pongala  pongala 2023  pongala latest updations  attukal pongala comes to the end  thousand of devotees were present pongala  latest news today  latest news in trivandrum  ഭക്തിസാന്ദ്രമായി അനന്തപുരി  ആത്മസായൂജ്യത്തോടെ ഭക്തര്‍  പൊങ്കാല  പൊങ്കാല മഹോത്സവം  ആറ്റുകാൽ പൊങ്കാല  പാണ്ഡ്യരാജാവിനെ വധിച്ച ദേവി  പണ്ടാര അടുപ്പിലെ പൊങ്കാല  ആനി  ചിപ്പി  സീമാ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ആറ്റുകാല്‍ പൊങ്കാല അവസാനിച്ചു
ഭക്തിസാന്ദ്രമായി അനന്തപുരി; ആത്മസായൂജ്യത്തോടെ ഭക്തര്‍ മടങ്ങി
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭക്തിസാന്ദ്രമായി അനന്തപുരി; ആത്മസായൂജ്യത്തോടെ ഭക്തര്‍ മടങ്ങി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‍റെ ഒമ്പതാം നാളിൽ യാഗശാലയായി അനന്തപുരി. തോറ്റം പാട്ടിന്‍റെ ചരിത്ര പ്രകാരം പാണ്ഡ്യരാജാവിനെ വധിച്ച ദേവിയുടെ വിജയമാണ് ഭക്തജനങ്ങൾ പൊങ്കാലയിട്ട് ആഘോഷിക്കുന്നത്. ആഘോഷത്തിനിടെ തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഭക്തജനങ്ങൾ ദേവിയോട് സമർപ്പിക്കും.

ഭക്തർക്ക് മനം നിറഞ്ഞ പുണ്യാനുഭവമായി ആറ്റുകാൽ പൊങ്കാല മാറിയിരിക്കുകയാണ്. പൊങ്കാല ആറ്റുകാലമ്മയ്ക്ക് നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങി. കൃത്യം 2.30ന് നിവേദ്യം ആരംഭിച്ചു.

വീടുകളിലേയ്‌ക്ക് മടങ്ങുന്ന തിരക്കില്‍ ഭക്തര്‍: ക്ഷേത്ര നടയിലെ പണ്ടാര അടുപ്പിലെ പൊങ്കാലയാണ് ആദ്യം നിവേദിച്ചത്. തുടർന്ന് ഭക്തർ ഒരുക്കിയ പൊങ്കാലയിൽ തീർത്ഥം പകർന്നു. ഭക്തർ പൊങ്കാലയുമായി വീടുകളിലേക്ക് മടങ്ങുന്ന തിരക്കിലാണ്. ആത്മസായൂജ്യത്തോടെയാണ് ഭക്തർ വീടുകളിലേക്ക് മടങ്ങിയത്. ക്ഷേത്രപരിസരത്തെയും 10 കിലോമീറ്റർ അകലെ വരെയുള്ള പൊങ്കാലയിൽ ശാന്തിമാരാണ് തീർത്ഥം തളിച്ചത്. 300ലധികം ശാന്തിമാരെയാണ് ഇതിനായി നിയോഗിച്ചത്.

കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങളോടുകൂടിയാണ് കഴിഞ്ഞ രണ്ടു വർഷവും പൊങ്കാല നടന്നത്. ഇക്കുറി വിപുലമായാണ് പൊങ്കാല നടന്നത്. പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തോറ്റംപാട്ട് പുരയുടെ മുന്നിലാണ് പണ്ടാര അടുപ്പ് സ്ഥാപിച്ചിരുന്നത്. രാവിലെ 10.30നായിരുന്നു അടുപ്പ് വെട്ട്. തുടർന്ന് ശ്രീ കോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറി.

വന്‍ ഭക്തജനത്തിരക്ക്: തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്ന ശേഷം, മേൽശാന്തി സഹ മേൽശാന്തിക്ക് ദീപം കൈമാറി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻജന സാന്ദ്രത തന്നെയായിരുന്നു ഇത്തവണയും തിരുവനന്തപുരത്ത് പൊങ്കാലയ്ക്കായി ഉണ്ടായിരുന്നത്. കൊവിഡ് കാലത്തെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനന്തപുരിയിൽ തന്നെ പൊങ്കാല ഇടാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഭക്ത ജനങ്ങൾ.

50 ലക്ഷത്തിലധികം ഭക്തർ ഇത്തവണ പൊങ്കാലയർപ്പിക്കാൻ എത്തിയെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവരും. പൊങ്കാലയ്ക്കായി ദിവസങ്ങൾക്ക് മുൻപ് തന്നെ ഭക്തർ അടുപ്പുകൾ കൂട്ടി ഇടംപിടിച്ചിരുന്നു.

ക്ഷേത്ര പരിസരത്ത് ഒരാഴ്ചക്ക് മുൻപ് തന്നെ ഭക്തർ ഇടംപിടിച്ച് എത്തിയിരുന്നു. സിനിമ താരങ്ങളായ ആനി, ജലജ, സീമ ജി.നായർ, ചിപ്പി തുടങ്ങിയവരും പൊങ്കാലയിടാൻ എത്തിയിരുന്നു. ആനി വീട്ടിലും മറ്റുള്ളവർ ക്ഷേത്ര പരിസരത്തുമാണ് പൊങ്കാലയിട്ടത്. സുരേഷ് ഗോപിയും ഭാര്യ രാധികയും ശാസ്‌തമംഗലത്തെ വീട്ടിൽ പൊങ്കാലയിട്ടു. സിനിമ സീരിയൽ താരം സ്വാസിക കൻറോൺമെന്‍റ് സ്‌റ്റേഷന് സമീപം പൊങ്കാലയിട്ടു. എംഎൽഎ ഹോസ്‌റ്റലിനു മുന്നിൽ ഉഷ തോമസ് എംഎൽഎ പൊങ്കാലയിട്ടു.

സുരക്ഷ ക്രമീകരണങ്ങളും ശക്തം: പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പൊങ്കാലയിട്ട് മടങ്ങുന്ന ഭക്തർക്ക് വീടുകളിലേക്കെത്താൻ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി 3000ത്തില്‍ പരം പൊലീസുകാരെയാണ് വിന്യസിച്ചത്.

പണ്ടാര അടുപ്പിൽ അഗ്നിപകർന്ന ശേഷം ഭക്തരുടെ അടുപ്പുകളിലേക്കും അഗ്നി പകർന്നതിന് പിന്നാലെ നഗരം കേന്ദ്രീകരിച്ച് അഗ്നിശമന സേനയുടെ സുരക്ഷാ വാഹനങ്ങളും സർവ്വസജ്ജരായി പട്രോളിങ് നടത്തി. സുരക്ഷയ്ക്കായി ഫീൽഡിൽ 15 സ്‌റ്റേഷൻ ഓഫിസർമാർ, 10 സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ, 110 സിവിൽ ഡിഫൻസ് വൊളന്‍റിയർമാര്‍ എന്നിവരെ അഗ്നിശമനസേന നിയോഗിച്ചിരുന്നു. മെഡിക്കല്‍ ടീമിന്‍റെ സേവനവും ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഭക്തര്‍ക്ക് ലഭ്യമാക്കി.

പൊങ്കാല നടക്കുന്ന നഗരത്തിലെ പ്രദേശങ്ങളില്‍ ജലവിതരണത്തിന് വാട്ടര്‍ അതോറിറ്റി പ്രത്യേകം ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് സുരക്ഷ ഒരുക്കിയത്. പൊങ്കാലയ്ക്ക് ശേഷം നഗരസഭയുടെ 10 വാഹനങ്ങൾ ക്ലീനിങ്ങിനായി ഏർപ്പാടാക്കിയിട്ടുണ്ട്. പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്‌ടിക ലൈഫ് ഭവന പദ്ധതിക്കായും ഉപയോഗിക്കും. യാതൊരു ഗതാഗതം തടസങ്ങളും ഇല്ലാതെയാണ് പൊങ്കാല മഹോത്സവം നടന്നത്.

Last Updated : Mar 7, 2023, 5:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.