ETV Bharat / state

തിരുവനന്തപുരം ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം

അനിലിൻ്റെ മൃതശരീരം ഏറ്റ് വാങ്ങാൻ ആരുമെത്താത്തതിനെ തുടർന്ന് നഗരസഭയിൽ അറിയിക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് ഈ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. നഗരസഭ ശാന്തിതീരം ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു

Attingal  covid  death  ആറ്റിങ്ങൽ  കൊവിഡ് മരണം  അനിലിൻ്റെ മൃതശരീരം  ശാന്തിതീരം സ്‌മശാനം
ആറ്റിങ്ങലിൽ മൂന്നാമതും കൊവിഡ് മരണം
author img

By

Published : Oct 20, 2020, 2:15 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം. നഗരത്തിൽ മൂന്നാം തവണയാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശി പ്രശോഭ വിലാസത്തിൽ അനിൽ(47) ആണ് മരിച്ചത്. അനിലിൻ്റെ മൃതശരീരം ഏറ്റുവാങ്ങാൻ ആരുമെത്താത്തതിനെ തുടർന്ന് നഗരസഭയിൽ അറിയിക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് ദൗത്യം ഏറ്റെടുത്ത് നഗരസഭ ശാന്തിതീരം ശ്‌‌മശാനത്തിൽ സംസ്‌കരിച്ചു.

വൃക്കസംബന്ധമായ രോഗമുള്ള അനിലിനെ 15 ദിവസം മുൻപ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഈ മാസം 12ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡയാലിസിസ് നടത്തുന്നതിന് മുൻപ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.