ETV Bharat / state

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ ശ്രമം: കോടിയേരി - ഏഷ്യനെറ്റ് ന്യൂസ്

അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പൊലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവരാണ് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും കോടിയേരി

Kodiyeri Kodiyeri Balakrishnan Attempt to stop media intimidation+ media intimidation മാധ്യമ സ്വാതന്ത്രം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം എൻ.ഡി.ടി.വി ഏഷ്യനെറ്റ് ന്യൂസ് മീഡിയ വണ്‍
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ ശ്രമം: കോടിയേരി
author img

By

Published : Mar 7, 2020, 2:46 AM IST

തിരുവനന്തപുരം: ചാനലുകളെ 48 മണിക്കൂര്‍ നേരത്തെക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയ വര്‍ഗീയ ശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പൊലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവരാണ് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.

പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്‍റെയും മീഡിയ വണ്ണിന്‍റെയും സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ, അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്.

ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് നടപ്പിലാക്കിയ ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വിലക്ക്. മിനിസ്റ്റ്രി ഓഫ് ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്കാസ്റ്റിങ്ങാണ് ഈ മലയാളം ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂർ വിലക്കിയിരിക്കുന്നത്. നേരത്തെ മോഡി സർക്കാർ എൻ.ഡി.ടി.വിയെയും ഇത്തരത്തിൽ റദ്ദ് ചെയ്തിരുന്നു. ആർ.എസ്.എസിന്‍റെ താൽപ്പര്യത്തിനനുസരിച്ച് വാർത്താവിന്യാസം നടത്തിയില്ലെങ്കിൽ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന ഭീഷണിയാണ് മോഡി സർക്കാർ ഉയർത്തുന്നത്.

ഡൽഹി കലാപത്തിൽ കേന്ദ്രസർക്കാരും പൊലീസും കാണിക്കുന്ന നിസംഗതയും ആർ.എസ്.എസ് സംഘപരിവാരത്തിന്‍റെ വർഗീയ ഭ്രാന്തുമൊക്കെ ചാനലുകൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. കലാപം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ സന്തുലിതമായി കാര്യങ്ങൾ അവതരിപ്പിച്ചില്ല, ഡൽഹി പൊലീസിനെയും ആർ.എസ്‌.എസിനെയും പ്രതിസ്ഥാനത്ത്‌ നിർത്തി തുടങ്ങിയുള്ള കാരണങ്ങൾ പറഞ്ഞാണ്‌ വിലക്ക്‌ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നീക്കം ഫാഷിസ്റ്റ് രീതിശാസ്ത്രമല്ലാതെ മറ്റൊന്നല്ല.

ഭരണകൂട ഭീകരതയെ ഉപയോഗിച്ച് വർഗീയ കലാപം നടത്തുന്നത് മറച്ചുവെക്കാനാണ് ഇത്തരം കുത്സിത ശ്രമങ്ങൾ. പാർലമെന്‍റിൽ പോലും ഡൽഹി കലാപത്തെ കുറിച്ച് ചർച്ച നടത്താൻ മോഡി സർക്കാർ തയ്യാറാവുന്നില്ല. ജനങ്ങളിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് കേന്ദ്ര സർക്കാരിന് ഏറെ നാൾ മുന്നോട്ടു പോകാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.