തിരുവനന്തപുരം : മെഡിക്കൽ കോളജിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിയെയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബോംബെ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. രാത്രി ഓട്ടോയിലെത്തിയ പ്രതി പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇടവ സ്വദേശിയായ ഷമീർ ഓട്ടോ ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.