ETV Bharat / state

മുട്ടത്തിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്‍റെ വീടിന് നേരെ ആക്രമണം - youth congress

ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് ഓഫീസുകളില്‍ ഉപവാസ സമരം നടത്താന്‍ കെപിസിസി തീരുമാനം

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്‍റെ വീടിന് നേരെ ആക്രമണം  തിരുവനന്തപുരം  youth congress  വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം
മുട്ടത്തിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്‍റെ വീടിന് നേരെ ആക്രമണം
author img

By

Published : Sep 2, 2020, 2:05 PM IST

Updated : Sep 2, 2020, 3:27 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുട്ടത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമായ ജി. ലീനയുടെ വീടിന് നേരെയാണ് ചൊവ്വാഴ്‌ച രാത്രി ആക്രമണമുണ്ടായത്. വീടിന്‍റെ ജനലുകളും വാതിലുകളും എറിഞ്ഞ് തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീന ആരോപിച്ചു. ഭരണത്തിന്‍റെ തണലില്‍ ഗുണ്ടാ ആക്രമണമാണ് നടക്കുന്നതെന്ന് ലീനയുടെ വീട്‌ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് മണിയോട്‌ കൂടിയായിരുന്നു ആക്രമണം. ശബ്‌ദം കേട്ട് ഉണര്‍ന്ന് നോക്കുമ്പോഴാണ് ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഇതിന് മുമ്പും തനിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിട്ടുള്ളതായി ലീന വ്യക്തമാക്കി.

മുട്ടത്തിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്‍റെ വീടിന് നേരെ ആക്രമണം

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ലീനയുടെ വീട്‌ സന്ദര്‍ശിച്ചു. ആക്രമണങ്ങള്‍ക്ക് പൊലീസും കൂട്ട്‌ നില്‍ക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. സിപിഎം നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി പ്രശ്‌നത്തെ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംഘടിത രൂപത്തിലാണ് സിപിഎം ആക്രമണങ്ങള്‍ നടത്തുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും കേസ്‌ സിബിഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇരട്ടക്കൊലപാതക കേസ്‌ സിപിഎം നിയമപരമായി നേരിടണം. അല്ലാതെ പാവപ്പെട്ടവരുടെ വീട്‌ ആക്രമിക്കുകയല്ല വേണ്ടതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അക്രമരാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്‌ച ജില്ലാ കോണ്‍ഗ്രസ് ഓഫീസുകളില്‍ ഉപവാസ സമരം നടത്താനും കെപിസിസി തീരുമാനിച്ചു.

Last Updated : Sep 2, 2020, 3:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.