ETV Bharat / state

ഡ്രിപ്പിടാന്‍ വൈകിയെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനം ; ഇന്ന് പ്രതിഷേധം - കെജിഎന്‍യു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ കഴിഞ്ഞ ദിവസമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ മര്‍ദിച്ചത്

Etv Bharatattack on nurse  attack on nurse thiruvananthapuram  medical college nurse attacked  thiruvananthapuram medical college hospital  നഴ്‌സിന് മര്‍ദനം  തിരുവനന്തപുരം  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  കെജിഎന്‍യു  നഴ്‌സുമാരുടെ പ്രതിഷേധം
TVM MEDICAL COLLEGE HOSPITAL
author img

By

Published : Jan 9, 2023, 7:54 AM IST

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധത്തിന് കെജിഎന്‍യു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മുന്നിലാണ് ഇന്ന് രാവിലെ നഴ്‌സുമാരുടെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദിച്ചത്.

രോഗിക്ക് ഡ്രിപ്പ് ഇടാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രസീതയ്ക്ക് നേരെയായിരുന്നു കയ്യേറ്റം. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശി അനുവിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

പ്രസീതയുടെ കയ്യില്‍ പിടിച്ച അനു ഇവരെ തള്ളി വീഴ്‌ത്താന്‍ ശ്രമിച്ചു. നിലത്തുവീണ പ്രസീതയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.