ETV Bharat / state

മദ്യലഹരിയിൽ യുവാവിന്‍റെ പരാക്രമം ആശുപത്രിയില്‍; കേസെടുത്ത് പൊലീസ് - മദ്യലഹരിയിലായിരുന്ന യുവാവിന്‍റെ പരാക്രമം

പാറശ്ശാല സ്വദേശിയായ ഷാജി എന്നു വിളിക്കുന്ന ഷൈജുവാണ് പാറശാല താലൂക്ക് ആശുപത്രിയില്‍ അക്രമം നടത്തുകയും ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർക്കുകയും രണ്ട് പേരെ മർദിക്കുകയും ചെയ്തത്.

attack in parassala taluk hospital by a drunk man
മദ്യലഹരിയിലായിരുന്ന യുവാവിന്‍റെ പരാക്രമം; കേസെടുത്ത് പൊലീസ്
author img

By

Published : Jun 22, 2021, 3:43 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി ആശുപത്രിയിലെത്തിയ യുവാവ് മദ്യലഹരിയിൽ അക്രമം നടത്തിയതായി പരാതി. പാറശാല താലൂക്ക് ആശുപത്രിയിലാണ് സംഭവം. പാറശ്ശാല സ്വദേശിയായ ഷാജി എന്നു വിളിക്കുന്ന ഷൈജുവാണ് ആശുപത്രിയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചു തകർക്കുകയും രണ്ട് പേരെ മർദിക്കുകയും ചെയ്തത്.

കൊവിഡ് പരിശോധനക്കായി ആശുപത്രിയിലെത്തിയ ബൈജു ഒപി ടിക്കറ്റ് എടുത്ത ശേഷം കൊവിഡ് പരിശോധനാ കേന്ദ്രം എവിടെ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു അക്രമം കാട്ടിയത്. കൊവിഡ് പരിശോധന കേന്ദ്രം ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിലാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞത് മുതലാണ് പരാക്രമം തുടങ്ങിയത്.

മദ്യലഹരിയിലായിരുന്ന യുവാവിന്‍റെ പരാക്രമം; കേസെടുത്ത് പൊലീസ്

യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാറശാല പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആശുപത്രി അധികൃതർ പാറശാല പൊലീസിൽ പരാതി നൽകി.

Also read: യുപിയിൽ നായയുടെ കാൽ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.