ETV Bharat / state

കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, വാഹനങ്ങള്‍ തകര്‍ത്തു: അക്രമം എ.കെ ആന്‍റണി അകത്തുള്ളപ്പോള്‍

ഒരു സംഘമാളുകള്‍ ആസ്ഥാനത്തിന്‍റെ മതില്‍ക്കെട്ടിന് ഉള്ളില്‍ കയറിയാണ് ആക്രമണം നടത്തിയത്

Attack against kpcc Headquarters  കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്  കെപിസിസി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന് നേരെ ആക്രമണം  Attack against kpcc Headquarters in thiruvananthapuram  thiruvananthapuram todays news  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, വാഹനങ്ങള്‍ തകര്‍ത്തു; അക്രമം എ.കെ ആന്‍റണി അകത്തുള്ളപ്പോള്‍
author img

By

Published : Jun 13, 2022, 8:31 PM IST

Updated : Jun 13, 2022, 9:12 PM IST

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന് നേരെ ആക്രമണം. ഒരു സംഘമാളുകള്‍ ആസ്ഥാനത്തിന്‍റെ മതില്‍ക്കെട്ടിന് ഉള്ളില്‍ കയറി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഓഫിസിന് നേരെ കല്ലേറുണ്ടായ സമയം മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു.

കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന് നേരെ ആക്രമണം, സി.സി.ടി.വി ദൃശ്യം പുറത്ത്

ALSO READ| 'മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടും': ഡി.വൈ.എഫ്‌.ഐ

ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ക്കുകയും തുടര്‍ന്ന് പട്ടിക ഉപയോഗിച്ച് പാര്‍ക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. ഓഫിസിന്‍റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Last Updated : Jun 13, 2022, 9:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.