ETV Bharat / state

നിയമസഭ കൈയാങ്കളി : നടത്തിയത് അക്രമമല്ല, പ്രതിഷേധം മാത്രമെന്ന് പ്രതികൾ - കെ.എം.മാണി

സ്‌പീക്കറുടെ കസേര, കമ്പ്യൂട്ടർ തുടങ്ങിയവ നശിപ്പിച്ചത് നിയമസഭയ്ക്കുള്ളിലെ ഉദ്യോഗസ്ഥൻമാരുമായുണ്ടായ ഉന്തും തള്ളിലുമെന്ന് പ്രതികൾ

assembly ruckus case defendants allege that what was done was not violent, only a protest  assembly ruckus case  നിയമസഭ കയ്യാങ്കളി  നടത്തിയത് അക്രമമല്ല, പ്രതിഷേധം മാത്രമെന്ന് പ്രതികൾ  കെ.എം.മാണി  ബജറ്റ്
നിയമസഭ കയ്യാങ്കളി ; നടത്തിയത് അക്രമമല്ല, പ്രതിഷേധം മാത്രമെന്ന് പ്രതികൾ
author img

By

Published : Sep 23, 2021, 6:08 PM IST

തിരുവനന്തപുരം : നിയമസഭ കൈയാങ്കളിയില്‍ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും അക്രമമല്ലെന്നും പ്രതിഭാഗം കോടതിയില്‍. സ്‌പീക്കറുടെ കസേര, കമ്പ്യൂട്ടർ തുടങ്ങിയവ നശിപ്പിക്കപ്പെട്ടത് നിയമസഭയിലെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണെന്നും പ്രതിഭാഗം വാദിച്ചു.

മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു അവരുടെ ഉദ്ദേശമെന്ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിയമസഭ സാമാജികര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ മാധ്യമങ്ങൾ കടുപ്പിച്ച് കാട്ടിയതാണെന്നും പ്രതിഭാഗം വാദിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി പരിഗണിച്ചപ്പോഴാണ് കോടിയിൽ പ്രതിഭാഗം വിചിത്രവാദങ്ങള്‍ ഉന്നയിച്ചത്.

എന്നാൽ ജനത്തിന്‍റെ നികുതി പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ ഒരു എം.എൽ.എക്കും നശിപ്പിക്കാന്‍ അധികാരമില്ലെന്നും പ്രതികൾ പൂർണ ബോധത്തോടെയാണ് ആക്രമണം നടത്തിയതെന്നും വിടുതൽ ഹർജിയെ എതിർത്ത് സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

Also Read: റോഡ് വന്നു, ബസ് എത്തി; ബിന്ദുവിന് ഇനി കല്യാണം കഴിക്കാം

വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നശിപ്പിച്ചെന്ന് പറയുന്ന ഇലക്ട്രോണിക് പാനലിന്‍റെ രാസപരിശോധനാ റിപ്പോർട്ട് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ല. നിയമസഭയിലെ സംഭവങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ സാക്ഷികളെ സിഡിയിൽ കാണിച്ചുകൊടുത്താണ് മൊഴി രേഖപ്പെടുത്തിയതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

എന്നാൽ ഇത്തരം വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും നിയമസഭയിലെ ഹാർഡ് ഡിസ്‌ക് ടൈമർ ഘടിപ്പിച്ചിട്ടുള്ളതെണെന്നും അതിനാൽ ഇതിൽ തിരിമറി നടത്താൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

ഇരു കൂട്ടരുടെയൂം വാദം കേട്ട കോടതി വിടുതൽ ഹർജിയിൽ വിധി പറയുന്നത് അടുത്ത മാസം 7ലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ സഭയില്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.