ETV Bharat / state

സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഇന്ന് - സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഇന്ന്

സ്വർണക്കള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ നിയമോപദേശം തേടിയ വിവാദം ഉൾപ്പെടെയുള്ളവ പ്രതിപക്ഷം ഉയർത്തും.

സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഇന്ന്  latest tvm
സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഇന്ന്
author img

By

Published : Aug 24, 2020, 8:34 AM IST

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയിൽ. രാവിലെ 10 മണിക്ക് പ്രമേയം ചർച്ചയ്ക്ക് എടുക്കും. നോട്ടീസ് നൽകിയ വി.ഡി സതീശൻ എംഎല്‍എ പ്രമേയം അവതരിപ്പിക്കും. അഞ്ചു മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ സമയം കൂടുതൽ നീളാനാണ് സാധ്യത. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭ ഒരു അവിശ്വാസ പ്രമേയത്തിന് സാക്ഷ്യം വഹിക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ നിയമോപദേശം തേടിയ വിവാദം ഉൾപ്പെടെയുള്ളവ പ്രതിപക്ഷം ഉയർത്തും. ഭരണപക്ഷവും പൂർണ ആത്മവിശ്വാസത്തിലാണ്. പ്രതിപക്ഷ ആരോപണത്തിന് അതേ നാണയത്തിൽ മറുപടി നൽകുമെന്നാണ് ഭരണപക്ഷ നിലപാട്. കക്ഷി നില അനുസരിച്ച് പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം നിയമസഭ തള്ളും.

സ്‌പീക്കറെ നീക്കണമെന്ന പ്രമേയ നോട്ടീസ് അംഗീകരിച്ചില്ലെങ്കിലും പ്രതിപക്ഷം സ്‌പീക്കര്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തും. ഒഴിവ്‌ വന്ന രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ഇതിന് മുമ്പായി അംഗങ്ങളെ ആൻ്റിജൻ ടെസ്റ്റിന് വിധേയരാക്കും. പോസിറ്റീവ് ആകുന്നവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കും.

For All Latest Updates

TAGGED:

latest tvm
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.