തിരുവനന്തപുരം: വശ്യ മനോഹര മലയോര മേഖലയായ പൊന്മുടിയില്‍ (Ponmudi) ഇനി ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (asian mountain bike cycling championships 2023) ആവേശം. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ (ponmudi merchiston estate) തയാറാക്കിയ പ്രത്യേക ട്രാക്കില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 30 രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ എത്തും.(asian mountain bike cycling championship ponmudi)
നിലവില്‍ വിവിധ രാജ്യങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒക്‌ടോബർ 23 വരെ വിവിധ വിഭാഗങ്ങളിലായുള്ള ട്രയല്‍സാകും (bike cycling trials) നടക്കുക. ഒക്ടോബര്‍ 26 മുതല്‍ 29 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. പുരുഷ വനിത വിഭാഗങ്ങളിലായി എലൈറ്റ് ഡൗണ്‍ഹില്‍, എലൈറ്റ് ക്രോസ് കണ്‍ട്രി ഒളിംപിക്, ജൂനിയര്‍ ക്രോസ് കണ്‍ട്രി ഒളിംപിക്, അണ്ടര്‍ 23 ക്രോസ് കണ്‍ട്രി ഒളിംപിക്, എലൈറ്റ് ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍, മിക്‌സഡ് എലൈറ്റ് ക്രോസ് കണ്‍ട്രി ടീം റിലേ എന്നിങ്ങനെ ആറിനങ്ങളിലായാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ചൈന(China), പാകിസ്ഥാന്‍ (Pakistan), ജപ്പാന്‍ (Japan), ഇന്തോനേഷ്യ (Indonesia), കൊറിയ (Korea), തായ്‌ലാന്‍ഡ് (Thailand) എന്നിവടങ്ങളില്‍ നിന്നുമുള്ള നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 19 റൈഡേഴ്‌സ് ഉള്‍പ്പെടുന്ന കസാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള വിദേശ ടീം. 9 പേരടങ്ങിയ ടീമുമായാണ് കൊറിയയും (Korea) തായ്‌ലന്‍ഡും (Thailand) എത്തിയിട്ടുള്ളത്.
ഹോങ്കോങ് (Hong Kong), മംഗോളിയ (Mongolia), ഉസ്‌ബെക്കിസ്ഥാന്‍ (Uzbekistan), വിയറ്റ്‌നാം (Vietnam) എന്നീ രാജ്യങ്ങളില്‍ നിന്നും ഏഴംഗ റൈഡര്‍മാരുടെ ടീമും ഇറാന്‍ (Iran), മലേഷ്യ (Malaysia) എന്നീ രാജ്യങ്ങളില്‍ നിന്നും 5 റൈഡേഴ്‌സ് വീതമുള്ള ടീമും എത്തി. നേപ്പാള്‍ സംഘത്തില്‍ നാല് റൈഡര്‍മാരാണുള്ളത്. സിംഗപ്പൂര്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നും മൂന്ന് പേരടങ്ങുന്ന ടീമുകളാകും മത്സരിക്കാനെത്തുക.
നിലവില്‍ ഇന്ത്യയുടെയും (India) മാലിദ്വീപിന്‍റെയും (Maldives) സെലക്ഷനുകള്‍ പൂര്‍ത്തിയായിട്ടില്ല. നാല് കിലോമീറ്ററുള്ള ക്രോസ് കണ്‍ട്രി മത്സരങ്ങളിലാണ് ഇനി ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷന്‍ പൂര്‍ത്തിയാകാനുള്ളത്. 43 അംഗ ഇന്ത്യന്‍ സംഘമാണ് പൊന്മുടിയില്‍ (Ponmudi) നിലവില്‍ പരിശീലനം തുടരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 300ലധികം പുരുഷ - വനിത കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.