തെരുവിൽ തല മുണ്ഡനം ചെയ്‌ത് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ പ്രതിഷേധിച്ചു - 2015 national games
ജോലി നൽകാമെന്ന സർക്കാർ വാഗ്‌ദാനം ലംഘിച്ചതിനെ തുടർന്ന് മെഡൽ ജേതാക്കൾ തെരുവിൽ പ്രതിഷേധിച്ചു.
![തെരുവിൽ തല മുണ്ഡനം ചെയ്‌ത് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ പ്രതിഷേധിച്ചു ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ പ്രതിഷേധിച്ചു തെരുവിൽ തല മുണ്ഡനം ചെയ്‌ത് പ്രതിഷേധം ജോലി നൽകുമെന്ന വാഗ്‌ദാനം പാലിക്കാത്ത സർക്കാർ നിലപാട് തല മുണ്ഡനം ചെയ്‌ത് പ്രതിഷേധം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ Asian Games medalists protest protest of Asian Games medalists 2015 national games 2015 national games medalists](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10678399-235-10678399-1613646363451.jpg?imwidth=3840)
തിരുവനന്തപുരം: ജോലി നൽകുമെന്ന വാഗ്‌ദാനം പാലിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തെരുവിൽ തല മുണ്ഡനം ചെയ്‌ത് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ. 2015 ദേശീയ ഗെയിംസിൽ മെഡലുകൾ നേടിയ 83 കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിൻ്റെ ഭാഗമായി ഒന്നര വർഷം മുമ്പ് ജോലി നൽകാൻ ഉത്തരവും ഇറങ്ങി. പിന്നാലെ മുഖ്യമന്ത്രിയും കായിക മന്ത്രിയും മെഡൽ ജേതാക്കളെ വിളിച്ച് അഭിനന്ദിക്കുകയും ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്‌തു. എന്നാൽ ഇതുവരെ ജോലി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കായിക താരങ്ങൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
സമരം തുടങ്ങി 39 ദിവസമായിട്ടും സർക്കാർ നടപടി എടുക്കാത്തതിനെ തുടർന്നാണ് താരങ്ങൾ വ്യത്യസ്ഥമായ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. പെൺകുട്ടികൾ മുടി മുറിച്ചും ആൺകുട്ടികൾ പൂർണമായും തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ചു. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പരിഗണിക്കേണ്ടിയിരുന്ന തങ്ങളുടെ ഫയൽ ചിലർ ഇടപെട്ട് തടഞ്ഞുവെച്ചുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.