തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അരുവിക്കര ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകൾ തുറന്നു. കരമനയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കരമനയാറിൽ ഇറങ്ങുന്നതിനും നിരോധനമുണ്ട്. മഴ കനക്കുന്നതിനാൽ ഷട്ടറുകൾ കൂടുതൽ തുറക്കാൻ സാധ്യതയുണ്ട്. മൂന്നാമത്തെ ഷട്ടർ 70 സെന്‍റീമീറ്ററും നാലാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് ഉയർത്തിയത്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അരുവിക്കര ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം - തിരുവനന്തപുരം വാർത്ത
മഴ കനക്കുന്നതിനാൽ ഷട്ടറുകൾ കൂടുതൽ തുറക്കാൻ സാധ്യതയുണ്ട്