ETV Bharat / state

യുവാവിനെ അടിച്ചു വീഴ്ത്തി മൊബൈൽ കവർന്ന പ്രതികൾ പിടിയിൽ

കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണി വിള വീട്ടിൽ കടകംപള്ളി ബിജു എന്ന് വിളിക്കുന്ന ബിജു (36) എന്നിവരാണ് പിടിയിലായത്.

കവര്‍ച്ച  മൊബൈല്‍ കവര്‍ച്ച  പ്രതികള്‍ പടിയില്‍  arrest_kadakkavoor  kadakkavoor  police  തിരുവനന്തപുരം
യുവാവിനെ അടിച്ചു വീഴ്ത്തി മൊബൈൽ കവർന്ന പ്രതികൾ പിടിയിൽ
author img

By

Published : Mar 18, 2020, 10:54 PM IST

തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പി കൊണ്ട് അടിച്ച് വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണി വിള വീട്ടിൽ കടകംപള്ളി ബിജു എന്ന് വിളിക്കുന്ന ബിജു (36) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയുടെ സഹോദരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നുള്ള കാരണം പറഞ്ഞാണ് ആലം കോട് സ്വദേശിയായ ജസീൻ എന്നയാളെ ഫോണിൽ വിളിച്ച് വരുത്തി മർദ്ദിച്ചതും മൊബൈൽ ഫോൺ മോഷ്ടിച്ചതും.

മോഷ്ടിച്ച മൊബൈൽ പെരുമാതുറയിലെ മൊബൈൽ ഷോപ്പിൽ വിൽക്കാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. കടയ്ക്കാവൂർ അഞ്ചുതെങ്ങ്, ചിറയിൻകീഴ് സ്റ്റേഷനുകളിലെയും, കടയ്ക്കാവൂർ സ്റ്റേഷനിലെയും നിരവധി അടിപിടി മോഷണ പിടിച്ചു പറി കേസിലെ പ്രതിയാണ് രണ്ടാം പ്രതി കടകം പള്ളി ബിജു. കടയ്ക്കാവൂർ സി.ഐ. എസ്.എം. റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ. മുകുന്ദൻ, എസ്. സി.പി. ഒ മാരായ ജ്യോതിഷ്, ബിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.