ETV Bharat / state

അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശം

തിരുവനന്തപുരം ജില്ലയിലെ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്

മുണ്ടന്‍തുറൈ ടൈഗര്‍  മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍  Mundanthurai Tiger Reserve forest area near Kerala
അരിക്കൊമ്പന്‍
author img

By

Published : Jun 5, 2023, 7:59 PM IST

തിരുവനന്തപുരം: തേനിയില്‍ നിന്ന് മയക്കുവെടിവച്ച് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുന്നത് കേരളവുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശത്തിലേക്ക്. നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് തുറന്നുവിടുന്നത് കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലാണ്. തിരുവനന്തപുരം ജില്ലയിലെ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.

പശ്ചിമഘട്ടത്തിന്‍റെ കഠിനമായ കുന്നുകള്‍ താണ്ടി കേരള അതിര്‍ത്തിയിലേക്ക് അരിക്കൊമ്പന്‍ എത്താനുള്ള സാധ്യത കുറവാണെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍. എന്നാല്‍, അരിക്കൊമ്പന്‍റെ ഇതുവരെയുള്ള സഞ്ചാരരീതിയില്‍ വനം വകുപ്പിനും ആശങ്കയുണ്ട്. നെയ്യാറിന്‍റെയും പേപ്പാറയുടെയും മറുവശമാണ് കളക്കാട്. ഇവിടെ നിന്ന് പശ്ചിമഘട്ടത്തിലെ അഗസ്ത്യമല കടന്നാല്‍ കേരളത്തിലെത്താം. ഈ മലയിറങ്ങിയാല്‍ പേപ്പാറയ്ക്ക് അടുത്തുതന്നെ ബോണക്കാട് തേയില തോട്ടത്തിലെത്താം. ജനവാസ മേഖലകൂടിയായ ഇവിടെ ചിന്നക്കനാലിന് സമാനമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണ്.

ആനകള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ: മറ്റൊരു ഭാഗം നെയ്യാര്‍, ശെന്തുരുണി വന്യജീവി സങ്കേതങ്ങളുമാണ്. പേപ്പാറ, നെയ്യാര്‍ ഡാമുകളുള്ളതിനാല്‍ വെളളത്തിനും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍, ഇത്തരത്തില്‍ മലനിരകളുടെ ഘടനയനുസരിച്ച് അരിക്കൊമ്പന് ഇവിടെ കടന്നെത്തുക അത്രയെളുപ്പമല്ല. ആനകള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണ് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിനുള്ളത്. കുന്നുകള്‍ക്കൊപ്പം നിബിഡവനങ്ങളും സമതലങ്ങളും നിറഞ്ഞ ഘടനയായതിനാല്‍ പുല്ലും വെള്ളവും ലഭിക്കും. എന്നാല്‍, ഇവിടെ നിന്നും ആനകള്‍ ജനവാസമേഖലകളിലേക്ക് എത്താറുണ്ട്.

അരിക്കൊമ്പനെ പിടികൂടിയ തേനിയില്‍ നിന്നും 266 കിലോമീറ്റര്‍ അകലെയാണ് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്. തിരുനെല്‍വേലിയില്‍ നിന്ന് 60 കിലോമീറ്ററാണ് ദൂരം. വനമേഖലയ്ക്ക് പുറത്ത് ഉഷ്‌ണമേറിയ കാലാവസ്ഥയാണ്. അരിക്കൊമ്പന്‍ ചിന്നക്കനാലിലും മേഘമലയിലുമടക്കം പരിചിതമായ കാലാവസ്ഥയേയല്ല ഇവിടെയുള്ളത്. തേനിയിലടക്കം ഉഷ്‌ണ കാലാവസ്ഥയില്‍ അരിക്കൊമ്പന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒന്നര മാസത്തെ ഇടവേളയില്‍ അരിക്കൊമ്പന്‍ എത്തുന്ന മൂന്നാമത്തെ കടുവ സംരക്ഷണ കേന്ദ്രമാകും കളക്കാട് മുണ്ടന്‍തുറൈ.

ജനവാസ മേഖലയിലിറങ്ങിയതോടെ വെടിവയ്‌ക്കാന്‍ ഉത്തരവ്: ഏപ്രില്‍ 29നാണ് ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയത്. ഇവിടെ നിന്നും ദിവസങ്ങളോളം വനത്തിലൂടെ സഞ്ചരിച്ച അരിക്കൊമ്പന്‍ മേഘമല ടൈഗര്‍ റിസര്‍വ് വനത്തിലേക്ക് എത്തി. അവിടെ നിന്നുമാണ് തേനി, കമ്പം തുടങ്ങിയ ഇടങ്ങളിലെ ജനവാസ മേഖലയിലിറങ്ങിയത്. ഇതോടെ ആനയെ മയക്കുവെടിവച്ച് പിടിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കാടുകയറിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ജനവാസമേഖലയ്ക്ക് സമീപം കൃഷിയിടത്തില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ച് പിടികൂടിയത്.

തേനി ജില്ലയിലെ പൂശാനാംപെട്ടിക്ക് സമീപത്ത് ജനവാസ മേഖലയ്‌ക്ക് സമീപം കൃഷിയിടത്താണ് ആനയിറങ്ങിയത്. രണ്ടുതവണ മയക്കുവെടിവച്ചാണ് ആനയെ പിടികൂടിയത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. പ്രദേശത്തെ വൈദ്യുതിയടക്കം വിച്ഛേദിച്ച ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. രാത്രിയില്‍ തന്നെ നടപടികളെല്ലാം പൂര്‍ത്തിയാക്കി രാവിലെ ഏഴ്‌ മണിയോടെ അരിക്കൊമ്പനെ മറ്റൊരു വനമേഖലയില്‍ തുറന്നുവിടാനുള്ള യാത്ര ആരംഭിച്ചു.

ഈ യാത്രയ്ക്കിടയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് അരിക്കൊമ്പന്‍റെ തുമ്പിക്കൈയിലെ മുറിവ് വ്യക്തമായത്. തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ഇതിനുള്ള ചികിത്സയടക്കം നല്‍കിയ ശേഷമാണ് യാത്ര നടത്തുന്നത്. അതീവ ഉഷ്‌ണമുള്ള സ്ഥലത്തുകൂടിയുള്ള യാത്രയായതിനാല്‍ ഇടയ്ക്ക് നിര്‍ത്തി അരിക്കൊമ്പന്‍റെ ശരീരത്തില്‍ വെള്ളമടക്കം തളിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.