ETV Bharat / state

Applications invited for Special Police Officers : കേരളീയം; സ്‌പെഷ്യൽ പൊലീസ് ഓഫിസർമാർക്കായി അപേക്ഷ ക്ഷണിച്ചു - സ്‌പെഷ്യൽ പൊലീസ് ഓഫിസർ

Special Police Officers for Deputation at Keraleeyam Venues: 100 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കും.

keraleeyam  Applications invited for Special Police Officers  Applications invited for Special Police Officers  Special Police Officers for keraleeyam  deputation at keraleeyam  കേരളീയം  സ്‌പെഷ്യൽ പൊലീസ് ഓഫിസർമാർക്കായി അപേക്ഷ ക്ഷണിച്ചു  സ്‌പെഷ്യൽ പൊലീസ് ഓഫിസർ  Special Police Officers
Applications invited for Special Police Officers
author img

By ETV Bharat Kerala Team

Published : Oct 28, 2023, 12:52 PM IST

Updated : Oct 28, 2023, 2:08 PM IST

തിരുവനന്തപുരം : നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം' പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്‌പെഷ്യൽ പൊലീസ് ഓഫിസർമാർക്കായി അപേക്ഷ ക്ഷണിച്ച് കേരള പൊലീസ് (Applications invited for Special Police Officers). 100 ഒഴിവുകളാണ് ഉള്ളത്. ഇന്ന് വൈകുന്നേരം 3 മണി വരെ അപേക്ഷ സമർപ്പിക്കാം.

600 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഏഴ് ദിവസത്തേക്ക് 100 പേരെ നിയമിക്കുക. എസ്.എസ്.എൽ.സി യോഗ്യതയുള്ള, 18നും 40നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.

താത്പര്യമുള്ളവർ ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്‍റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അയക്കണം. കൂടാതെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലെ സി - ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫിസിൽ നേരിട്ടും അപേക്ഷ നൽകാവുന്നതാണ് (Applications are invited for Special Police Officers for deputation at keraleeyam venues).

നവംബർ 1ന് കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ: സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെയും പ്രശ്‌നങ്ങളുടെയും ചർച്ചയും പ്രദർശനവും കലാപരിപാടികളും ഉൾപ്പെടുത്തിയാണ് കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ എത്തുന്നത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെയും, വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, നമ്മുടെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷിക-വ്യവസായ പുരോഗതിയേയും നൂതന സാങ്കേതിക വിദ്യാരംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.

READ MORE: Keraleeyam| നവംബർ 1ന് കേരളീയം പരിപാടിയുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്തിന്‍റെ തനത് കലാരൂപങ്ങളുടെയും അവതരണവും പ്രദര്‍ശനവും കേരളീയത്തിൽ സംഘടിപ്പിക്കും. കാര്‍ഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖലകള്‍, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴില്‍, കുടിയേറ്റം, പട്ടികജാതി-പട്ടികവര്‍ഗ മേഖല, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സര്‍ക്കാരുകളും, കേരളത്തിന്‍റെ സമ്പദ്‌ഘടന എന്നിവയെപ്പറ്റി വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന സെമിനാറുകളുമുണ്ടാകും.

UDF boycott keraleeyam കേരളീയം പരിപാടിയും മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടന പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരളീയം, മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടനം എന്നി പരിപാടികൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ അറിയിച്ചിരുന്നു. തങ്ങളെ കരുക്കളാക്കി എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനം നേട്ടം ഉയര്‍ത്തിപ്പിടിക്കാനുള്ള സിപിഎം തന്ത്രത്തെ രാഷ്ട്രീയമായി നേരിടാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളീയവും നിയോജക മണ്ഡലം പര്യടനവും സര്‍ക്കാര്‍ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

READ MORE: UDF boycott keraleeyam 'സർക്കാർ ചെലവില്‍ രാഷ്ട്രീയ പ്രചരണം വേണ്ട', കേരളീയം പരിപാടിയും മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടന പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Last Updated : Oct 28, 2023, 2:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.