തിരുവനന്തപുരം : സിനിമ-സീരിയൽ താരം അപർണ നായരുടെ മരണത്തിൽ (Aparna Nair Suicide) ഭർത്താവിനെതിരെ ഉയർന്ന ആരോപണങ്ങൾ ശക്തമെന്ന് (Strong Statements against Husband of Aparna Nair) അന്വേഷണ ചുമതലയുള്ള കരമന എസ് ഐ ഇ ടി വി ഭാരതിനോട്. അന്വേഷണത്തിൽ ഇനി നടിയുടെ അമ്മയുടെ മൊഴി കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനായുള്ള സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി (Aparna Nair's Suicide).
മരണത്തിന്മേൽ ഉയർന്ന ആരോപണങ്ങൾ ഭർത്താവ് സഞ്ജിത്ത് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ലൊക്കേഷനിൽ അടക്കം ഒരുമിച്ചാണ് പോയിരുന്നത്. കൊല്ലപ്പെടുന്നതിന് മുൻപുള്ള വ്യാഴാഴ്ച ദിവസം വരെ ഒരുമിച്ച് ക്ഷേത്രദർശനം നടത്തിയിരുന്നു. എന്തുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് അറിയില്ലെന്നുമാണ് ഭർത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അപർണയുടെയും സഞ്ജിത്തിന്‍റെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ അപർണയ്ക്ക് ഒരു മകളുണ്ട്. 13 വയസ്സുള്ള മകൾ അനിയത്തിയുടെ കൂടെയാണ് താമസിച്ചിരുന്നത്. സഞ്ജിത്തിനും രണ്ടാമത്തെ മകൾക്കുമൊപ്പം കരമന തളിയിലെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് നടിയുടെ ആത്മഹത്യ.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും, സഞ്ജിത്ത് അമിത മദ്യപാനിയായിരുന്നതിനാൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും നടിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദ്യകാലത്ത് ദാമ്പത്യം നല്ല രീതിയിലാണ് മുന്നോട്ടുപോയതെങ്കിലും പിന്നീട് സഞ്ജിത്തിന്‍റെ അമിത മദ്യപാനം മൂലം വഴക്ക് പതിവായി. പലതവണ അപർണ ബന്ധുക്കളെ വിളിച്ച് ആത്മഹത്യ ചെയ്യും എന്ന് അറിയിച്ചിരുന്നതായും ബന്ധുക്കൾ മൊഴി നൽകി. ഈ മൊഴിയുടെയെല്ലാം അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അപർണ അമ്മയെ വീഡിയോ കോൾ ചെയ്‌ത് വീട്ടിലെ പ്രശ്‌നങ്ങൾ പറഞ്ഞ് കരഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. താൻ പോവുകയാണെന്ന് പറഞ്ഞാണ് അപർണ ഫോൺ കട്ട് ചെയ്‌തത്. വൈകുന്നേരം ആറുമണിക്ക് ആയിരുന്നു ഈ വീഡിയോ കോൾ. കോളിനു ശേഷം രാത്രി ഏഴരയോടെയായിരുന്നു അപർണയുടെ ആത്മഹത്യ. കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയതായി ഭർത്താവ് സഞ്ജിത്ത്, അമ്മ ബീനയേയും സഹോദരി ഐശ്വര്യയേയും അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സഹോദരി ഐശ്വര്യ വീട്ടിൽ എത്തിയപ്പോൾ അപർണ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.
2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ നായരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. റൺ ബേബി റൺ, സെക്കൻഡ്‌സ്, അച്ചായൻസ്, മേഘതീർഥം, മുദ്ദുഗൗ, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Also Read: Actress Aparna Nair found dead സിനിമ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍