തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ (KSCCW general secretary Shiju Khan) രാജിവച്ച് പുറത്ത് പോകണമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ (writter benyamin). അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് (Anupama Adoption row) നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ (KSCCW) ഗുരുതര വീഴ്‌ചകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഷിജു ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബെന്യാമിന്‍ രംഗത്ത് വന്നത്.
- " class="align-text-top noRightClick twitterSection" data="">
ഇനിയും നാണം കട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജിവച്ച് ഇറങ്ങി പോകണം മിസ്റ്റര്‍ ഷിജു ഖാന്‍ എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ദത്ത് വിവാദത്തില്‍ ഗുരുതര ക്രമക്കേടുണ്ടായെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സിഡബ്ല്യുസിയുടെയും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുണ്ടായത് വന്‍ വീഴ്‌ചയാണ്.
അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു. വീഴ്‌ചകള്‍ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നല്‍കുന്ന സിഡബ്ല്യുസിയുമാണെന്ന് വകുപ്പുതല അന്വേഷണത്തിലും തെളിഞ്ഞു.