ETV Bharat / state

Antony Raju On Road Renovation : തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ; 15 കോടി അനുവദിച്ചതായി മന്ത്രി ആന്‍റണി രാജു - മന്ത്രി ആന്‍റണി രാജു

5 crores allocated for road renovation : റോഡുകള്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്

Antony Raju On Road Renovation  Thiruvananthapuram constituency Road Renovation  Thiruvananthapuram constituency  Road Renovation Thiruvananthapuram  5 crores allocated for road renovation  Minister Antony Raju  തിരുവനന്തപുരം  റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക്  മന്ത്രി ആന്‍റണി രാജു  അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി
Antony Raju On Road Renovation
author img

By ETV Bharat Kerala Team

Published : Oct 6, 2023, 2:43 PM IST

തിരുവനന്തപുരം : മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 15 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു (Minister Antony Raju). തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി (BM & BC) സാങ്കേതിക വിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൈതമുക്ക് - പേട്ട (1.4 കി.മീ.), സെന്‍റ് സേവ്യേഴ്‌സ് ജങ്‌ഷന്‍ - തൈവിളാകം - വലിയതുറ (1.1 കി.മീ.), ഗാന്ധി പാര്‍ക്കിന് ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ് - ചാക്ക - കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍ - പുത്തന്‍ റോഡ് ജങ്‌ഷന്‍ - പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം - വിദ്യ ഗാര്‍ഡന്‍സ് (0.5 കി.മീ.), എയര്‍പോര്‍ട്ട് - ചീലാന്തിമുക്ക് (1.07 കി.മീ.), ഈഞ്ചയ്ക്കല്‍ - കാഞ്ഞിരവിളാകം (1.7 കി.മീ.), കൈതമുക്ക് ടെമ്പിള്‍ ജങ്‌ഷന്‍ - പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ.), പാസ്പോര്‍ട്ട് ഓഫിസ് - ഇരുമ്പുപാലം - തേങ്ങാപ്പുര - കവറടി റോഡ് (0.8 കി.മീ.), വള്ളക്കടവ് - ആറാട്ടുഗേറ്റ് (0.35 കി.മീ.) എന്നീ റോഡുകളാണ് ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നത്.

ഈ റോഡുകളിൽ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രമാണ് ചെയ്‌തിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആർടിസി ബസുകളിലും പ്രൈവറ്റ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചും ഉത്തരവായിട്ടുണ്ട്.

സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉത്തരവ് പ്രകാരം യാത്രാസൗജന്യം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയും ഉത്തരവിറക്കി.

നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനം. നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു. ഇതിന് പുറമെ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.