തിരുവനന്തപുരം: പോത്തൻകോട് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. വാവറ അമ്പലം, അണ്ടൂർക്കോണം കീഴാവൂർ , വെള്ളൂർ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധർ സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ചതായി പരാതി. കീഴാവൂർ-കല്ലറ ക്ഷേത്രം- സി.ആർ.പി.എഫ്. റോഡിലെ പതിനഞ്ചോളം തെരുവ് വിളക്കുകൾ അക്രമികൾ എറിഞ്ഞ് പൊട്ടിച്ചു. റോഡിന്റെ വശത്തായി ഒതുക്കിയിട്ടിരുന്ന കീഴാവൂർ സ്വദേശി ഹുസൈന്റെ കാറിന്‍റെ ചില്ലുകൾ തകർത്തു. ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടികളും ബോർഡുകളും നശിപ്പിച്ചതായും പരാതിയുണ്ട്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻചിത്രവും നശിപ്പിച്ചു. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
പോത്തൻകോട് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം - pothencode
പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
തിരുവനന്തപുരം: പോത്തൻകോട് മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. വാവറ അമ്പലം, അണ്ടൂർക്കോണം കീഴാവൂർ , വെള്ളൂർ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധർ സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ചതായി പരാതി. കീഴാവൂർ-കല്ലറ ക്ഷേത്രം- സി.ആർ.പി.എഫ്. റോഡിലെ പതിനഞ്ചോളം തെരുവ് വിളക്കുകൾ അക്രമികൾ എറിഞ്ഞ് പൊട്ടിച്ചു. റോഡിന്റെ വശത്തായി ഒതുക്കിയിട്ടിരുന്ന കീഴാവൂർ സ്വദേശി ഹുസൈന്റെ കാറിന്‍റെ ചില്ലുകൾ തകർത്തു. ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടികളും ബോർഡുകളും നശിപ്പിച്ചതായും പരാതിയുണ്ട്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻചിത്രവും നശിപ്പിച്ചു. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
വാവറ, കീഴാവൂർ , വെള്ളൂർ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടി
തെരുവുവിളക്കുകൾ, കാർ, ബോർഡുകൾ, കൊടികൾ എന്നിവ നശിപ്പിച്ചു
പോത്തൻകോട് : വാവറ, അണ്ടൂർക്കോണം കീഴാവൂർ , വെള്ളൂർ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ സംഘം ചേർന്ന് പൊതുമുതൽ ഉൾപ്പെടെ നശിപ്പിച്ചു . കീഴാവൂർ-കല്ലറ ക്ഷേത്രം- സി.ആർ.പി.എഫ്. റോഡിലെ പതിനഞ്ചോളം തെരുവു വിളക്കുകൾ അക്രമികൾ എറിഞ്ഞു പൊട്ടിച്ചു. റോഡിന്റെ വശത്തായി ഒതുക്കിയിട്ടിരുന്ന കീഴാവൂർ സ്വദേശി ഹുസൈന്റെ കാറിന്റെ വശങ്ങളിലെയും മുൻവശത്തെയും ചില്ലുകൾ തകർത്തു. ബിജെപി ജംക്ഷനുകളിൽ സ്ഥാപിച്ചിരുന്ന കൊടികളും ബോർഡുകളും നശിപ്പിച്ചു. പരക്കെയുള്ള അക്രമങ്ങളെ തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതികളും നൽകിയിട്ടുണ്ട്. വാവറയിൽ പുലിവീട് വാർഡ് കമ്മിറ്റി സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻചിത്രവും നശിപ്പിച്ചു. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ അതിർത്തികളിലാണ് ഇക്കഴിഞ്ഞ ചൊവ്വ അർദ്ധരാത്രിയിൽ അക്രമങ്ങൾ അരങ്ങേറിയത്.. ബൈക്കിലെത്തിയ സംഘമാണ് അങ്ങോളമിങ്ങോളം നശീകരണ പ്രവർത്തനം നടത്തിയതെന്നും നാട്ടുകാർ പറയുന്നു.
1. റോഡിന്റെ വശത്തായി ഒതുക്കിയിട്ടിരുന്ന കീഴാവൂർ സ്വദേശി ഹുസൈന്റെ കാറിന്റെ വശങ്ങളിലെയും മുൻവശത്തെയും ചില്ലുകൾ അക്രമികൾ തകർത്ത നിലയിൽ
2- ബോർഡ് തകർത്ത നിലയിൽ
Body:....Conclusion: