ETV Bharat / state

ബിബിസി ഡോ​ക്യു​മെ​ന്‍ററി: എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പാർട്ടി പദവികൾ രാജി വച്ചു - റിജിൽ മാക്കുറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡോക്യുമെന്‍ററി പുറത്തിറക്കിയ സംഭവത്തില്‍ എ കെ ആന്‍റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്‍റണി ബിബിസിയെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു

Anil Antony resignation from party positions  Anil Antony Resigned from party positions  Anil Antony  BBC documentary controversy  KPCC  AICC  ബിബിസി ഡോക്യുമെന്‍ററി വിവാദം  പദവികള്‍ രാജിവച്ച് അനില്‍ ആന്‍റണി  അനില്‍ ആന്‍റണി  കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി  കെപിസിസി  ഷാഫി പറമ്പിൽ  റിജിൽ മാക്കുറ്റി  കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍
കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ച് അനില്‍ ആന്‍റണി
author img

By

Published : Jan 25, 2023, 10:31 AM IST

Updated : Jan 25, 2023, 11:24 AM IST

തിരുവനന്തപുരം: കോൺഗ്രസിലെ പദവികൾ രാജിവച്ച് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി. എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റൽ കമ്യൂണിക്കേഷൻ വിഭാഗത്തിലെ പദവികളാണ് അനിൽ ആന്‍റണി രാജിവച്ചത്. ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററി വിഷയത്തില്‍ ബിബിസിയെ കഴിഞ്ഞ ദിവസം അനിൽ ആന്‍റണി വിമർശിച്ചിരുന്നു.

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടി ആണെന്നുമായിരുന്നു അനിൽ വിവാദത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്‌തത്. ഡോക്യുമെന്‍ററി മുൻനിർത്തി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രചരണം സംഘടിപ്പിക്കുന്നതിനിടയാണ് മുതിർന്ന നേതാവ് എ കെ ആന്‍റണിയുടെ മകൻ തന്നെ വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.

ഇത് കോൺഗ്രസിനുള്ളിൽ വലിയ വിവാദമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ രൂക്ഷ വിമർശനമാണ് അനിൽ ആന്‍റണിക്കെതിരെ ഉന്നയിച്ചത്. അനില്‍ ആന്‍റണിയെ പദവികളിൽ നിന്ന് പുറത്താക്കണമെന്നു വരെ റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടിരുന്നു.

ഡിജിറ്റൽ സെല്‍ പുനഃസംഘടിപ്പിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്‌താവനകൾക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ആയിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണം. പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ കടുത്തതോടെയാണ് പദവികൾ അനിൽ ആന്‍റണി രാജിവച്ചത്. ട്വിറ്ററിലൂടെ അനിൽ ആന്‍റണി തന്നെയാണ് രാജി വിവരം അറിയിച്ചത്.

  • I have resigned from my roles in @incindia @INCKerala.Intolerant calls to retract a tweet,by those fighting for free speech.I refused. @facebook wall of hate/abuses by ones supporting a trek to promote love! Hypocrisy thy name is! Life goes on. Redacted resignation letter below. pic.twitter.com/0i8QpNIoXW

    — Anil K Antony (@anilkantony) January 25, 2023 " class="align-text-top noRightClick twitterSection" data=" ">

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരില്‍ നിന്ന് അസഹിഷ്‌ണുതാപരമായ സമീപനമാണ് ഉണ്ടായതെന്നും ട്വീറ്റിന്‍റെ പേരില്‍ പലരും ചീത്തവിളിച്ചതായും അനില്‍ ട്വീറ്റില്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണെന്നും ട്വീറ്റില്‍ വിമര്‍ശനമുണ്ട്. ഇത്രയും അസഹിഷ്‌ണുത ആവശ്യമില്ലെന്നും വെറുപ്പിനിടയില്‍ തുടരാനാകില്ലെന്നുമാണ് അനില്‍ ആന്‍റണിയുടെ പ്രതികരണം.

പാര്‍ട്ടി ചുമതലകള്‍ വഹിച്ചിരുന്ന കാലയളവില്‍ തന്നെ പിന്തുണച്ച സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും ശശി തരൂരിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അനില്‍ ട്വീറ്റില്‍ കുറിച്ചു.

Last Updated : Jan 25, 2023, 11:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.