ETV Bharat / state

ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹള പരീക്ഷണം; കയ്യടക്കത്തോടെ സഭ നിയന്ത്രിച്ച് സ്‌പീക്കര്‍ ഷംസീർ

സ്‌പീക്കറായി ചുമതലയേറ്റ ശേഷമുള്ള നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് സഭ നിയന്ത്രിക്കുന്നതില്‍ കയ്യടി നേടി എഎൻ ഷംസീര്‍

AN Shamseer  speaker  Legislative Assembly procedures  Assembly  പ്രതിപക്ഷ ബഹള പരീക്ഷണം  ആദ്യ ദിനം  കയ്യടക്കത്തോടെ  സഭ  സ്‌പീക്കര്‍  ഷംസീർ  പ്രതിപക്ഷ  നിയമസഭ  നിയമസഭാ സമ്മേളനത്തിന്‍റെ  വെല്ലുവിളി  തിരുവനന്തപുരം  നടപടി
കയ്യടക്കത്തോടെ സഭ നിയന്ത്രിച്ച് സ്‌പീക്കര്‍ ഷംസീർ
author img

By

Published : Dec 5, 2022, 4:46 PM IST

തിരുവനന്തപുരം: സ്‌പീക്കറായി ചുമതലയേറ്റ ശേഷം ചേർന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ സഭ നിയന്ത്രിക്കുന്നതിലെ കടുത്ത വെല്ലുവിളികളെ കയ്യടക്കത്തോടെ സമീപിച്ച് എഎൻ ഷംസീര്‍. ഇതോടെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിയുന്ന അപൂര്‍വ നടപടിക്ക് ആദ്യ ദിനം കാർമികത്വം വഹിക്കുക എന്ന അനുഭവത്തിന് സാക്ഷിയാകേണ്ടി വന്ന സ്‌പീക്കർ കൂടിയാകുകയാണ് എഎൻ ഷംസീർ.

കയ്യടക്കത്തോടെ സഭ നിയന്ത്രിച്ച് എഎന്‍ ഷംസീർ

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്‍റെ ആദ്യ ദിനം തിരുവനന്തപുരം മേയറുടെ നിയമന കത്ത് പ്രതിപക്ഷം അടിയന്തര പ്രമേയ വിഷയമാക്കിയപ്പോൾ തന്നെ സഭയിൽ കാറും കോളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അത് സഭാസ്‌തംഭനത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. നിയമന കത്തുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചതോടെയാണ് ബഹളവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തു വന്നത്.

സഭ ബഹള മയമായിട്ടും ഒരു തുടക്കക്കാരന്‍റെ പതർച്ചയില്ലാതെ സഭ നിയന്ത്രിക്കാൻ എഎന്‍ ഷംസീറിന് കഴിഞ്ഞു. ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന സ്‌പീക്കറുടെ അഭ്യർഥന പ്രതിപക്ഷാംഗങ്ങൾ തള്ളിയപ്പോൾ ഷംസീർ പ്രതിപക്ഷ നേതാവിന്‍റെ സഹായം അഭ്യർത്ഥിച്ചതും ശ്രദ്ധേയമായി. ഇതും പരാജയപ്പെട്ടതോടെയാണ് സ്‌പീക്കർമാരുടെ സ്ഥിരം ആയുധമായ അഡ്‌ജൺ പുറത്തെടുത്തത്.

ആദ്യ ദിനമായിട്ടും ചോദ്യോത്തര വേളയും കയ്യടക്കത്തോടെ തന്നെ ഷംസീർ കൈകാര്യം ചെയ്‌തു. അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയവെ മുൻ സ്‌പീക്കർ കൂടിയായ മന്ത്രി എം.ബി രാജേഷിനോട് പ്രസംഗം ചുരുക്കണമെന്ന് ഷംസീർ നിർദേശിച്ചതും ഏറെ കൗതുകമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.