ETV Bharat / state

ആശങ്കയുയര്‍ത്തി ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ഐസിയുകളില്‍ 2323 പേരും, വെന്‍റിലേറ്ററിൽ 1138 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്‌

author img

By

Published : May 8, 2021, 10:39 AM IST

critically ill covid patients  increasing number of critically ill covid patients  ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾ  ഐസിയു  വെന്‍റിലേറ്റർ സംവിധാനം
ആശങ്കയുയര്‍ത്തി ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഐസിയു, വെന്‍റിലേറ്റർ സംവിധാനം ആവശ്യമായ രോഗികളുടെ എണ്ണമാണ് വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചു. ഈ കണക്കുകള്‍ നല്‍കുന്ന സൂചന നമ്മുടെ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാകുന്ന രീതിയിലേക്ക് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് എന്നാണ്. ഐസിയുകളില്‍ 2323 പേരും, വെന്‍റിലേറ്ററിൽ 1138 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്‌.

ചികിത്സാ സംവിധാനത്തിന്‍റെ എണ്‍പത് ശതമാനം ഉപയോഗിച്ച സ്ഥിതിയാണ്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ ഒരു വര്‍ധന ആരോഗ്യ വിദഗ്‌ധരേയും ആശങ്കയിലാക്കുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആയി 508 ഐസിയു, 285 വെന്‍റിലേറ്റർ, 1661 ഓക്‌സിജൻ കിടക്കകള്‍ എന്നിവയാണ് ഇനി ഒഴിവുള്ളത്. പ്രതിദിന വര്‍ധന അൻപതിനായിരം വരെയെത്തുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ സര്‍ക്കാരിന്‌ ലഭിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെ വേഗത്തില്‍ കിടക്കകള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജിലടക്കം ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ട്. ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതൽ വായനക്ക്‌:സുരക്ഷിതമായി വീട്ടിലിരിക്കണം... അടച്ചുപൂട്ടി കേരളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.