ETV Bharat / state

അമൃത ശ്രീ സംഘടന സാശ്രയത്വം എന്ന വാക്കിനോട് നീതി പുലർത്തുന്നു: വി മുരളീധരൻ

സ്‌ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സ്ഥാപിച്ച അമൃത ശ്രീ സംഘടനയിലെ അംഗങ്ങൾക്ക് സഹായ വിതരണം നടത്തി

amrita sree samghamam  സ്‌ത്രീ ശാക്തീകരണം  അമൃത ശ്രീ സംഘടന  സഹായ വിതരണം  വി മുരളിധരൻ  മാതാ അമൃതാനന്ദമയി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  തിരുവനന്തപുരം വാർത്തകൾ  amrita sree  amrita sree organization  Mata Amritanandamayi  Distribution of aid  Women empowerment  kerala news  malayalam news
അമൃത ശ്രീ സംഘടന സാശ്രയത്വം എന്ന വാക്കിനോട് നീതി പുലർത്തുന്നു: വി മുരളിധരൻ
author img

By

Published : Nov 28, 2022, 7:57 AM IST

തിരുവനന്തപുരം: അമൃത ശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷ്യ വസ്‌ത്ര ധാന്യ സഹായങ്ങളുടെ ജില്ല തല വിതരണ ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നു. കേന്ദ്ര വിദേശ കാര്യ മന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സ്ഥാപിച്ച അമൃത ശ്രീ സംഘടനയിലെ അംഗങ്ങൾക്കാണ് സഹായ വിതരണം നടത്തിയത്.

ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി ആശംസ പ്രസംഗം നടത്തി. അമൃത ശ്രീ സംഘടനയുടെ സ്‌ത്രീ ശാക്തീകരണ പരിപാടി കേന്ദ്ര പദ്ധതികൾ വിജയിപ്പിക്കാൻ സഹായിക്കുന്നുവെന്നും സാശ്രയത്വം എന്ന വാക്കിനോട് നീതി പുലർത്തുന്ന സംഘടനയാണെന്നും വി. മുരളിധരൻ പറഞ്ഞു.

ജാതി മത ഭേദമന്യേ എല്ലാവർക്കും തണലാണ് മാതാ അമൃതാനന്ദമയി മഠമെന്ന് ആന്‍റണി രാജുവും പറഞ്ഞു. തിരുവനന്തപുരം പൊലീസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരത്തഞ്ഞൂറോളം സ്‌ത്രീകൾ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.