തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. രാത്രി ഒൻപത് മണിക്ക് കൊച്ചിയിൽ എത്തുന്ന അമിത് ഷാ നാളെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.
നാളെ തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് അമിത് ഷായുടെ ആദ്യ പരിപാടി. സ്‌റ്റാച്യൂ ജങ്ഷനില്‍ നിന്ന് പൂർണത്രയീശ ക്ഷേത്രത്തിലേക്ക് റോഡ് ഷോ നടത്തും. തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അദ്ദേഹം പൊൻകുന്നത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനു ശേഷം ചാത്തന്നൂരിലേക്ക് പോകുന്ന അമിത് ഷാ 2.30 ന് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടെത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോടു മുതൽ സത്രപ്പടി വരെ റോഡ് ഷോ നടത്തും. ശേഷം കോയമ്പത്തൂരിലേക്ക് പോകും.