തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ പൊലീസിന്ന് കസ്റ്റഡിയിൽ വാങ്ങും. റിമാന്‍റിലുള്ള പ്രതികളായ അഖില്‍ ആര്‍ നായര്‍, രാഹുല്‍ ആര്‍ നായര്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികളാണിവര്‍. യുവതിയെ കൊന്ന് കുഴിച്ചു മൂടിയ അമ്പൂരിയിലെ പ്രതികളുടെ വീട്ടിലും മറ്റുള്ളയിടങ്ങളിലുമാണ് തെളിവെടുപ്പ്. നെയ്യാറ്റിൻകര പഴയകട സ്വദേശി രാഖിയെയാണ് പ്രതികള്‍ കൊന്ന് കുഴിച്ചു മൂടിയത്.
രാഖി വധം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും - പൊലീസ് കസ്റ്റഡി
റിമാന്‍റിലുള്ള പ്രതികളായ അഖില്‍ ആര്‍ നായര്‍, രാഹുല്‍ ആര്‍ നായര്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ പൊലീസിന്ന് കസ്റ്റഡിയിൽ വാങ്ങും. റിമാന്‍റിലുള്ള പ്രതികളായ അഖില്‍ ആര്‍ നായര്‍, രാഹുല്‍ ആര്‍ നായര്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികളാണിവര്‍. യുവതിയെ കൊന്ന് കുഴിച്ചു മൂടിയ അമ്പൂരിയിലെ പ്രതികളുടെ വീട്ടിലും മറ്റുള്ളയിടങ്ങളിലുമാണ് തെളിവെടുപ്പ്. നെയ്യാറ്റിൻകര പഴയകട സ്വദേശി രാഖിയെയാണ് പ്രതികള്‍ കൊന്ന് കുഴിച്ചു മൂടിയത്.
ഒന്നാം പ്രതി അഖിൽ ആർ നായർ ,രണ്ടാംപ്രതി രാഹുൽ ആർ നായർ, മൂന്നാംപ്രതി ആദർശ്. എന്നിവരെയാണ് ഇന്ന്
അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത് . വർഷങ്ങളായി പ്രണയത്തിലായിരുന്നു അഖിൽ ആർ നായരും രാഖിയും തമ്മിൽ
കഴിഞ്ഞ ഫെബ്രുവരി 15 ന് എറണാകുളത്ത് വച്ച് വിവാഹിതനായെങ്കിലും , തുടർന്ന് വീട്ടുകാരുടെ അറിവോടുകൂടി ഉറപ്പിച്ച, അന്തിയൂർക്കോണം സ്വദേശിനിയുമായുള്ള അഖിലിന്റ വിവാഹം നിശ്ചയം അറിഞ്ഞത് മുതലുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയെ കാണാതായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പോലീസിൽ നൽകിയ പരാതിയിൽ ഫലം കാണാതായതോടെ രോഗിയുടെ വീട്ടുകാർ എബിഎസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു . തുടർന്ന് ഉണർന്നു പ്രവർത്തിച്ച പോലീസ് അഖിലിനെ പുതുതായി വയ്ക്കുന്ന വീടിനു പുറകിൽ നിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഈ സമയം ഒന്നും രണ്ടും പ്രതികളായ അഖിൽ ആർ നായരും, രാഹുൽ ആർ നായരും ഒടുവിൽ പോയിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായി വീട്ടിൽ കഴിയുകയായിരുന്ന ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
തുടർന്ന് രാഹുൽ ആർ നായർ പോലീസിന് മുമ്പ് കീഴടങ്ങുകയായിരുന്നു. സഹോദരൻ കീഴടങ്ങിയ വിവരം അറിഞ്ഞ അഖിൽ ആർ നായർ താനും കീഴടങ്ങുവെന്ന് അറിഞ്ഞ തോടുകൂടി ഷാഡോ പോലീസിനെ സഹായത്തോടുകൂടി അറസ്റ്റ് നാടകം നടത്തുകയായിരുന്നു
എന്ന തൊഴിച്ചാൽ ഇതുവരെ രാഖിയുടെ വസ്ത്രമുൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തുന്ന കാര്യത്തിൽ കടുത്ത വിമർശനം പോലീസ് നേരിടുകയാണ്. ഈ ഒൻപത് വരെ റിമാന്റ് ചെയ്ത പ്രതികൾക്ക് വേണ്ടി പോലീസ് കസ്റ്റഡി അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ
ഇന്ന് രാവിലെ കോടതിയിൽ ഹാരാക്കും. പ്രതികളെ ലഭിക്കുന്ന മുറക്ക് അമ്പൂരിയിലെത്തിച്ച് വീണ്ടും തെളിവെടുപ്പുൾപ്പെടെ നടത്തുമെന്ന് അന്വേഷണ ഉദ്യോഹസ്ഥർ പറഞ്ഞു.