തിരുവനന്തപുരം: ജില്ലയുൾപ്പെടുന്ന ഓറഞ്ച് ബി കാറ്റഗറിയിൽ ഇന്നു മുതൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും ഹോട്ട്സ്‌പോട്ടായ നഗരസഭ പരിധിയിലെ ബാങ്കിങ് സമയത്തിൽ അവ്യക്തത. ഓറഞ്ച് ബി സോണിൽ തിങ്കളാഴ്‌ച മുതൽ 10 നും 4 നും ഇടയ്ക്കുള്ള സമയം ബാങ്കുകൾ പ്രവർത്തിക്കുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ച തദ്ദേശഭരണ പ്രദേശങ്ങളിലെ ബാങ്കിന്‍റെ പ്രവർത്തനത്തെ കുറിച്ചാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. എസ്.എൽ.ബി.സിയുടെ പുതിയ നിർദേശം ലഭ്യമാകാത്തതിനാൽ തിരുവനന്തപുരം നഗരത്തിൽ പല ബാങ്കുകളും വൈകുന്നേരം വരെ പ്രവർത്തിച്ചു. ബാങ്ക് ഇടപാടുകൾക്കെത്തുന്നവർ സാമൂഹിക അകലം കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ അവ്യക്തത തുടരുന്നു - ബാങ്കുകളുടെ സമയത്തിൽ അവ്യക്തത
ഹോട്ട്സ്‌പോട്ടായ നഗരസഭ പരിധിയിലെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലാണ് അവ്യക്തത