തിരുവനന്തപുരം: അലനും താഹക്കും മാവോയിസ്റ്റ് ബന്ധമെന്ന വാദത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുപ്പക്കാരെ ഭയപ്പെടുത്തുകയെന്നത് സർക്കാർ നയമല്ല. യുവാക്കൾ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായാൽ അവരെ തിരുത്തിക്കുകയാണ് വേണ്ടത്. അതല്ലാതെ അവരെ മഹത്വവല്‍ക്കരിക്കുന്ന പ്രതിപക്ഷ സമീപനം ഖേദകരമാണ്. ഈ കേസ് സംസ്ഥാന സർക്കാർ അന്വേഷിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണം. അതിന് അമിത് ഷാക്ക് മുന്നിൽ പോകണമെന്ന പ്രതിപക്ഷ ആഗ്രഹം നടക്കില്ല. മുൻ യുഡിഎഫ് സർക്കാർ 134 കേസുകളിൽ യുഎപിഎ ചുമത്തിയിട്ടുണ്ട്. അതിൽ ഒമ്പത് കേസുകൾ എൻ.ഐ.എ ഏറ്റെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ: മുഖ്യമന്ത്രി - Maoist relationship
യുവാക്കൾ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായാൽ അവരെ തിരുത്തിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍