ETV Bharat / state

സെക്രട്ടേറിയറ്റില്‍ സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് അവഗണിച്ചതായി ആക്ഷേപം

author img

By

Published : Aug 26, 2020, 8:29 PM IST

ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊതുഭരണ വകുപ്പ് തുടങ്ങിയവ ചേർന്ന് 2018ല്‍ സെക്രട്ടേറിയറ്റില്‍ ഫയർ മോക്ഡ്രിൽ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിലെ സുരക്ഷ പോരായ്മകൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയത്.

alleged-neglect-of-security-report-in-the-kerala-secretariat
സെക്രട്ടേറിയറ്റില്‍ സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് അവഗണിച്ചതായി ആക്ഷേപം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉൾപ്പടെയുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്നുമുള്ള റിപ്പോർട്ട് സർക്കാർ അവഗണിച്ചതായി ആക്ഷേപം. ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊതുഭരണ വകുപ്പ് തുടങ്ങിയവ ചേർന്ന് 2018ല്‍ സെക്രട്ടേറിയറ്റില്‍ ഫയർ മോക്ഡ്രിൽ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിലെ സുരക്ഷ പോരായ്മകൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയത്. സെക്രട്ടേറിയറ്റിലെ അഗ്നിശമന സേന സംഘത്തിൽ നാല് പേർ മാത്രമാണ് ഉള്ളതെന്നും ഇത് പരിഹരിക്കാൻ സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും റിപ്പോർട്ടില്‍ നിർദ്ദേശമുണ്ടായിരുന്നു.

അതോടൊപ്പം ജീവനക്കാർക്കും സന്ദർശകർക്കും അപകട മുന്നറിയിപ്പ് നൽകാൻ അലാറം, പബ്ലിക് അനൗൺസ്മെന്‍റ് എന്നി സംവിധാനങ്ങൾ ഒരുക്കുക, ദുരന്തം ഉണ്ടായാൽ രക്ഷപ്പെടാൻ പ്രത്യേക വഴികൾ ഒരുക്കുക, ജീവനക്കാർ ജോലി ചെയ്യുന്നതിനോട് ചേർന്ന് ഇലക്‌ട്രിക്കൽ സർക്യൂട്ടുകൾ സ്ഥാപിക്കരുത്, നിശ്ചിത ജീവനക്കാർക്ക് രക്ഷ പ്രവർത്തനത്തിനും പ്രഥമ ശുശ്രൂഷ നൽകുന്നതിന് പരിശീലനം നൽകുക എന്നിവയായിരുന്നു റിപ്പോർട്ടിലെ ശുപാർശകൾ. എന്നാൽ ഇവയിൽ ഭൂരിഭാഗം നിർദേശങ്ങളും നടപ്പായില്ല. തീപിടിത്തം ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.