തിരുവനന്തപുരം : സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് ശക്തമാകുന്നുവെന്ന പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ലവ് ജിഹാദ് പോലെ നര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ഥ്യമാണെന്നും അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. അപ്രിയസത്യം തുറന്നുപറഞ്ഞതിന്‍റെ പേരില്‍ ജിഹാദികളും കോണ്‍ഗ്രസ് - സി.പി.എം ഉള്‍പ്പെടെയുളള കപടമതേതര പാര്‍ട്ടികളും ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു.
ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി
അതേസമയം, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി രംഗത്തെത്തി. പിതാവ് ഉയര്‍ത്തിയത് സാമൂഹ്യ തിന്മയ്‌ക്കെതിരായ ജാഗ്രതയാണ്. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെ ചൂണ്ടിക്കാട്ടുകയും ജാഗ്രതാനിര്‍ദേശം നല്‍കുകയുമാണ് അദ്ദേഹം ചെയ്‌തതെന്നാണ് ജോസിന്‍റെ പ്രസ്താവന.
സാമൂഹ്യതിന്മകള്‍ക്കെതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്‌ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്കെതിരെയും ഉണ്ടാകണമെന്നും ജോസ് കെ മാണി പറഞ്ഞു.
ALSO READ: 'പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത'; പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി