ETV Bharat / state

ജയിലില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക് ; പുരോഹിതര്‍ക്ക് ഇനി അനുമതിയില്ല - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ജയിലുകളില്‍ അന്തേവാസികള്‍ക്ക് പ്രചോദനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി അനുവാദം

religious ceremonies  religious organizations  prison  religious ceremonies prohibited  jail  jail ban  latest news in trivandrum  മതപുരോഹിതന്‍മാര്‍ക്കും തടവറയ്‌ക്കുള്ളില്‍ വിലക്ക്  ജയില്‍  പ്രചോദനകരമായ പ്രവര്‍ത്തനങ്ങള്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജയിലില്‍ മത മതപരമായ എല്ലാ ചടങ്ങുകള്‍ക്കും സംഘടനകള്‍ക്കും വിലക്ക്; മതപുരോഹിതന്‍മാര്‍ക്കും തടവറയ്‌ക്കുള്ളില്‍ വിലക്ക്
author img

By

Published : Apr 5, 2023, 10:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ അന്തേവാസികള്‍ക്കായി പുറത്തുനിന്നുള്ള മത സംഘടനകളും അവരുടെ പ്രതിനിധികളും നടത്തിയിരുന്ന പ്രാര്‍ഥനകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ. മത പുരോഹിതര്‍ ജയിലുകളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജയിലുകളില്‍ അന്തേവാസികള്‍ക്ക് പ്രചോദനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി അനുവാദമെന്നും ഉത്തരവില്‍ ജയില്‍ മേധാവി വ്യക്തമാക്കുന്നു.

ജയിലുകളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം പുരോഹിതര്‍ പ്രവേശിച്ച് അന്തേവാസികള്‍ക്കായി മതബോധന ക്ലാസ് എടുക്കുന്നത് ഇതുവരെ അനുവദനീയമായിരുന്നു. ഇതിന്‍റെ പേരില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. മതപരിവര്‍ത്തനത്തിനുള്ള അവസരമായി പോലും പലരും ഇത്തരം ക്ലാസുകളെ മാറ്റിയതായി പരാതിയുയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതിന്‍റെ കാരണം വ്യക്തമല്ല.

ബിഹാറിലെ പൂജ : അതേസമം, കഴിഞ്ഞ വര്‍ഷം ബിഹാറില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്ലിം വനിതകള്‍ക്ക് ഛത്ത് പൂജയ്‌ക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയ സംഭവം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബിഹാറിലെ സിവാന്‍ ജയിലിലെ അധികൃതരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്ലിം വനിതകള്‍ക്ക് ഛത്ത് പൂജ നടത്തുവാനുള്ള അനുമതിയ്‌ക്കായി സൗകര്യമൊരുക്കി നല്‍കിയത്. മതസൗഹാര്‍ദത്തിന്‍റെ ഭാഗമായി ആയിരുന്നു ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുസ്ലിം വനിതകളായ തടവുകാര്‍ ഉള്‍പ്പടെ 15 പേര്‍ക്ക് ആഘോഷത്തിനായുള്ള സൗകര്യമൊരുക്കി നല്‍കിയത്.

ബിഹാറിലെയും യുപിയിലെയും പ്രധാന ഉത്സവങ്ങളിലൊന്നായ ഛത്ത് പൂജ ഒക്‌ടോബര്‍ 30-31 ദിവസങ്ങളിലാണ് നടക്കുന്നത്. ഇതില്‍ ഹിന്ദു മത വിശ്വാസികളായ സ്‌ത്രീകള്‍ മുട്ടോളം വെള്ളത്തില്‍ നിന്നാണ് ആരാഘ്യ നടത്തുക. അതുകൊണ്ടുതന്നെ പൂജയുടെ ഭാഗമായി സിമന്‍റില്‍ പണിതീര്‍ത്ത കുളം ജയില്‍ അധികൃതര്‍ ജയിലിനകത്ത് തന്നെ സജ്ജമാക്കിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ വസ്‌ത്രങ്ങളും പൂജാസാമഗ്രികളും അധികൃതരെത്തിക്കും.

ജയിലിലെ തടവുകാരിയായ റുഖ്‌സാനയാണ് സഹതടവുകാര്‍ക്കൊപ്പം പ്രാര്‍ഥനയ്‌ക്കായുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം അധികൃതരെ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ ഛത്ത് പൂജയ്‌ക്ക് റുഖ്‌സാന തയ്യാറായെങ്കിലും സൗകര്യമുണ്ടായിരുന്നില്ല. പ്രാര്‍ഥനയ്‌ക്കായി നിര്‍മിച്ച കുളത്തില്‍ വെളിച്ചമടക്കം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നും ജയില്‍ സൂപ്രണ്ട് സഞ്ജീവ് കുമാര്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.