തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുത്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കൂടുതൽ നടപടികളുമായി സംസ്ഥാനസർക്കാർ. വിഷയം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് യോഗം. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കേരള സർക്കാർ അറിയിക്കുന്നത്. തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുന്നതിനോട് കടുത്ത പ്രതിഷേധം ഉയർത്തിരുന്നു. ഈ സാഹചര്യത്തിൽ എല്ലാവരുടെയും പിന്തുണയോടെ, രാഷ്ട്രീയപരമായി കൂടിയാലോചിച്ച് തീരുമാനത്തിനെ നേരിടുകയാണ് സർവകക്ഷിയോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിമാനത്താവള സ്വകാര്യവല്‍കരണം; സര്‍വകക്ഷി യോഗം ഇന്ന് - kerala governement
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള സർക്കാരും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും കടുത്ത പ്രതിഷേധം ഉയർത്തിരുന്നു.