ETV Bharat / state

Alappuzha Twin Murder : 'പിണറായി ഭരണത്തില്‍ കേരളം ചോരക്കളം'; സര്‍ക്കാര്‍ അനാസ്ഥയുടെ ഫലമെന്ന് കെ സുധാകരൻ

author img

By

Published : Dec 19, 2021, 2:56 PM IST

K Sudhakaran Against Pinarayi Vijayan | എസ്‌.ഡി.പി.ഐ, ആര്‍.എസ്‌.എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണ് ആലപ്പുഴയിലെ ഇരട്ട കൊലപാതകമെന്ന് കെ സുധാകരൻ

K Sudhakaran Against Pinarayi Vijayan  Alappuzha Double Murder  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തില്‍ കെ സുധാകരൻ  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍
Alappuzha Double Murder: 'പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി'; സര്‍ക്കാരിന്‍റെ അനാസ്ഥയുടെ ഫലമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ അപലപനീയമാണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.ഡി.പി.ഐ, ആര്‍.എസ്‌.എസ് എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പോലുള്ള മതേതര പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ഫാസിസ്റ്റ് വര്‍ഗീയനിലപാടുകള്‍ മാത്രമുള്ള ഈ രണ്ട് കൂട്ടരുടെയും സഹായം തേടിയിരുന്നു. അതിനാല്‍ ആര്‍.എസ്‌.എസ് - എസ്‌.ഡി.പി.ഐ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പൊലീസും കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് ഇരട്ടക്കൊലപാതകങ്ങള്‍.

'മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിധേയത്വം'

ആര്‍.എസ്‌.എസും എസ്‌.ഡി.പി.ഐയും പലപ്പോഴും പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ തലശേരിയില്‍ പരസ്യമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യ പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. ഇടതുഭരണത്തില്‍ അക്രമപരമ്പരകളും കൊലപാതകങ്ങളും തുടര്‍ക്കഥയായി. ഗുണ്ടകളും രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സംസ്ഥാനത്തെ പൊലീസ് ഇന്‍റലിജന്‍സ് സംവിധാനം നോക്കുകുത്തിയാണ്.

ALSO READ: ആലപ്പുഴയിലെ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം

തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ബി.ജെ.പി, ആര്‍.എസ്‌.എസ്, എസ്‌.ഡി.പി.ഐ സംഘടനകളോട് മുഖ്യമന്ത്രി രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് കാട്ടുന്നത്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇരുകൂട്ടര്‍ക്കും ഇത് പ്രചോദനം നല്‍കുന്നു. കേരളത്തിന്‍റെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ശക്തികളെ വളര്‍ത്തിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ഇനിയെങ്കിലും വര്‍ഗീയ ശക്തികളുമായുള്ള രഹസ്യബാന്ധവം ഉപേക്ഷിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.