ETV Bharat / state

എ.കെ.ജി സെന്‍റര്‍ ആക്രമണം : സിപിഎമ്മിന് തിരിച്ചടിയാകുമെന്നതിനാല്‍ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് വി.ഡി സതീശന്‍

സി.പി.എമ്മിന് തിരിച്ചടിയാവുമെന്നതിനാലാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

vd satheesan against cpm on akg centre attack  എകെജി സെന്‍റര്‍ ആക്രമണത്തില്‍ സിപിഎമ്മിനെതിരെ വിഡി സതീശന്‍  vd satheesan against cpm  എകെജി സെന്‍റര്‍ ആക്രമണം  എകെജി സെന്‍റര്‍ ആക്രമണം സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് വിഡി സതീശന്‍
എ.കെ.ജി സെന്‍റര്‍ ആക്രമണം: അന്വേഷണം ശരിയായി നടന്നാല്‍ സി.പി.എമ്മിന് തിരിച്ചടിയാവുമെന്ന് വി.ഡി സതീശന്‍
author img

By

Published : Jul 5, 2022, 3:48 PM IST

തിരുവനന്തപുരം : എ.കെ.ജി സെന്‍ററിനെതിരായ ആക്രമണത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ സി.പി.എമ്മിന് നേരെയെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സംശയിക്കുന്നതായുളള എം.എം മണിയുടെ നിയമസഭയിലെ പരാമര്‍ശം കണക്കിലെടുക്കുന്നില്ല. എം.എം.മണി എന്തും പറയുന്നയാളാണ്. മുഖ്യമന്ത്രിയടക്കം ആരും കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞിട്ടില്ല. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങള്‍ പുറത്തുവരണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സതീശന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.