ETV Bharat / state

എ.കെ.ജി സെന്‍റര്‍ ആക്രമണം: തിരുവനന്തപുരം നഗരത്തില്‍ സി.പി.എമ്മിന്‍റെ പ്രതിഷേധ മാര്‍ച്ച്

author img

By

Published : Jul 1, 2022, 1:42 PM IST

എ.കെ.ജി സെൻ്ററിന് നേർക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് സി.പി.എം, പുളിമൂടില്‍ നിന്നും പാളയത്തേക്കാണ് പ്രകടനം നടത്തിയത്

akg centre attack protest in thiruvananthapuram town  akg centre attack in thiruvananthapuram  എകെജി സെന്‍റര്‍ ആക്രമണത്തില്‍ പ്രതിഷേധം  എകെജി സെന്‍റര്‍ ആക്രമണത്തിനെതിരായി തിരുവനന്തപുരം നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച്
എ.കെ.ജി സെന്‍റര്‍ ആക്രമണം: തിരുവനന്തപുരം നഗരത്തില്‍ സി.പി.എമ്മിന്‍റെ പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം: എ.കെ.ജി സെൻ്ററിന് നേർക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് സി.പി.എം ജില്ല കമ്മിറ്റി. പുളിമൂടില്‍ നിന്നും പാളയത്തേക്ക് പ്രകടനം സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ആനാവൂർ നാഗപ്പൻ, ടി.എൻ സീമ അടക്കമുള്ള ജില്ലയിലെ പ്രധാന നേതാക്കൾ പങ്കെടുത്തു.

എ.കെ.ജി സെന്‍റര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരം നഗരത്തില്‍ സി.പി.എമ്മിന്‍റെ പ്രതിഷേധ മാര്‍ച്ച്

ALSO READ| 'ബോംബെറിഞ്ഞത് അകത്തുള്ളവരെ അപയാപ്പെടുത്താന്‍'; എ.കെ.ജി സെന്‍റര്‍ ആക്രമണത്തിന്‍റെ എഫ്‌.ഐ.ആര്‍ ഇങ്ങനെ

പ്രതിഷേധ മാർച്ചിന് ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ പൊതുയോഗം നടന്നു. എ.കെ.ജി സെൻ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ ഭരണ - പ്രതിപക്ഷം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്‌ച രാത്രി 11.25 നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്.

മുഖ്യ കവാടത്തിന് സമീപമുള്ള ഹാളിൻ്റെ ഗേറ്റിലൂടെയാണ് സ്‌ഫോടകവസ്‌തു എറിഞ്ഞത്. കുന്നുകുഴി ഭാഗത്ത് നിന്ന് സ്‌കൂട്ടറിലെത്തിയ ആളാണ് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയ്‌ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം.

ALSO READ| Video | എ.കെ.ജി സെന്‍റര്‍ ബോംബേറ്: സ്‌കൂട്ടറില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞ് അക്രമി, പുതിയ ദൃശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.