ETV Bharat / state

എ.കെ.ജി സെന്‍ററിന് സുരക്ഷ വർധിപ്പിച്ചു - ബി.ജെ.പി സി.പി.എം

യുവമോർച്ച പ്രവർത്തകർ എ.കെ.ജി സെന്‍ററിലേക്ക് മാർച്ച് നടത്തുമെന്ന വാർത്തക്ക് പിന്നാലെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

akg_center_security_tight  akg_center_  എ.കെ.ജി സെന്‍റര്‍  സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്  പൊലീസ് സുരക്ഷ  ബി.ജെ.പി സി.പി.എം  ബിനീഷ് കോടിയേരി
എ.കെ.ജി സെന്‍ററിന് സുരക്ഷ വർധിപ്പിച്ച് പൊലിസ്
author img

By

Published : Oct 29, 2020, 7:31 PM IST

Updated : Oct 29, 2020, 8:04 PM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ എ.കെ.ജി സെന്‍ററിന് സുരക്ഷ വർധിപ്പിച്ച് പൊലിസ്. യുവമോർച്ച പ്രവർത്തകർ എ.കെ.ജി സെന്‍ററിലേയ്ക്ക് മാർച്ച് നടത്തുമെന്ന വാർത്തക്ക് പിന്നാലെയാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

എ.കെ.ജി സെന്‍ററിന് സുരക്ഷ വർധിപ്പിച്ചു

എ.കെ.ജി സെന്‍ററിലേക്ക് എത്താനുള്ള എല്ലാ വഴികളിലും പൊലീസ് നിലയുറപ്പിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് എ.കെ.ജി സെന്‍ററിലേക്കുള്ള വഴികളിൽ പൊലീസ് ബാരിക്കേഡും സ്ഥാപിച്ചു. ഡി.സി.പി ദിവ്യാ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.

പിന്നാലെ സി.പി.എം പ്രവർത്തകരും നേതാക്കളും എ.കെ.ജി സെന്‍ററിലേക്കെത്തി. മുൻ എം.എൽ.എ വി ശിവൻകുട്ടി, മുൻ മേയർ ജയൻബാബു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ ഒരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുവമോർച്ച എ.കെ.ജി സെന്‍റര്‍ മാർച്ച് പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി രാജേഷ് അറിയിച്ചു.

Last Updated : Oct 29, 2020, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.