ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി - ലുക്ക്ഔട്ട് നോട്ടീസ്

കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ലുക്ക്ഔട്ട് നോട്ടിസ് പൊലീസ് വിമാനത്താവളങ്ങള്‍ക്ക് കൈമാറി.

akg center attack  trivandrum  Lookout notice issued  Lookout notice of the accused issued  എകെജി സെന്‍റര്‍ ആക്രമണം  തിരുവനന്തപുരം  സുഹൈൽ ഷാജഹാൻ  ടി നവ്യ  ലുക്ക്ഔട്ട് നോട്ടീസ്
എകെജി സെന്‍റര്‍ ആക്രമണം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
author img

By

Published : Oct 18, 2022, 1:27 PM IST

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ പ്രതിചേർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടിസ്. ഇത് വിമാനത്താവളങ്ങൾക്ക് കൈമാറി.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് സുഹൈൽ ഷാജഹാൻ. സുഹൈലിന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്‌കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. ഈ സ്‌കൂട്ടർ കഴക്കൂട്ടത്തു നിന്നും ഗൗരീശപട്ടത്ത് എത്തിച്ച് നൽകിയതും ആക്രമണത്തിന് ശേഷം തിരികെ കൊണ്ട് പോയതും പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക ടി നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തത്.

കേസിൽ നവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. ജിതിന് സ്‍കൂട്ടർ കൈമാറിയത് നവ്യ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്. ജിതിന്‍റെ അറസ്‌റ്റിന് ശേഷം ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവിൽ പോയത്. സുഹൈൽ ഷാജഹാൻ, സുബീഷ് എന്നിവർ വിദേശത്തേക്ക് കടന്നതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.