ETV Bharat / state

വന്യജീവി ആക്രമണം തടയാനുള്ള തുടർ നടപടികൾ സ്വീകരിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി യോഗം ചേർന്നു. ആക്രമണം സംബന്ധിച്ച വിഷയങ്ങൾ വിളിച്ചറിയിക്കുന്നതിനായി കോൾ സെന്‍റർ സജ്ജമാക്കി.

വന്യജീവി ആക്രമണം  വന്യജീവി ആക്രമണം എ കെ ശശീന്ദ്രൻ  എ കെ ശശീന്ദ്രൻ  എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട്  മന്ത്രി എ കെ ശശീന്ദ്രൻ  വന്യജീവി ആക്രമണം തടയാൻ കോൾ സെന്‍റർ  ak saseendran about wild animal attacks  ak saseendran about wild buffalo attacks  wild buffalo attack  ak saseendran  ak saseendran press meet  എരുമേലി കാട്ടുപോത്ത് ആക്രമണം  erumeli wild buffalo attack
വന്യജീവി ആക്രമണം
author img

By

Published : May 22, 2023, 4:41 PM IST

Updated : May 22, 2023, 6:45 PM IST

മന്ത്രി എ കെ ശശീന്ദ്രൻ സംസാരിക്കുന്നു

തിരുവനന്തപുരം : എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വന്യജീവി ആക്രമണം തടയാനുള്ള തുടർ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നുവെന്നും ചില തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൈൽഡ് ലൈഫ് വാർഡൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ചേർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ തയ്യാറാക്കണം. 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്‍ററും 18004254733 എന്ന ടോൾ ഫ്രീ നമ്പറും സജ്ജമാക്കി. വന്യജീവി ആക്രമണം സംബന്ധിച്ച എന്ത് വിഷയങ്ങളും ജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാമെന്നും മന്ത്രി അറിയിച്ചു.

ടോൾ ഫ്രീ നമ്പർ പ്രവർത്തിച്ചു തുടങ്ങി. തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്ന വയനാട്, കണ്ണൂർ, ഇടുക്കി, അതിരപ്പള്ളി എന്നീ ഹോട്ട് സ്പോട്ടുകളിൽ റാപിഡ് റെസ്പോണ്ട് ടീം ഇല്ലാത്ത മേഖലകൾക്ക് പുതിയ റാപിഡ് റെസ്പോണ്ട് ടീം അനുവദിക്കും. വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന മേഖലകൾക്ക് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന സംരക്ഷണ സമിതിയും എക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയും ശക്തിപ്പെടുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എരുമേലിയിലെ ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ സർക്കാരിന് ഉത്കണ്‌ഠയുണ്ട്. ജനങ്ങൾ സഹകരിക്കണം. വകുപ്പിന് ചെയ്യാനാകുന്നത് ഒക്കെ ചെയ്‌തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാട്ടുപോത്തിന് വെടിയേറ്റു എന്ന സംശയം വനം വകുപ്പ് ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. എരുമേലിയിൽ അങ്ങനെ ഒരു വർത്തമാനം ഉണ്ട്. സംശയത്തിന്‍റെ പേരിൽ അങ്ങനെ ഒരു പ്രഖ്യാപനം നടത്തേണ്ട കാര്യമില്ല എന്നും സംഭവം പരിശോധിക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തദ്ദേശ സ്ഥാപനങ്ങൾക്ക് കാട്ടുപന്നിയെ വെടിവയ്‌ക്കാൻ നൽകിയ അനുമതി ഈ മാസം 28ന് അവസാനിക്കുന്ന സാഹചര്യത്തിൽ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായും മന്ത്രി അറിയിച്ചു. വന്യജീവി ആക്രമണം നേരിടാൻ കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. അതുകൊണ്ട് നിയമഭേദഗതിയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയ്‌ക്കും മറുപടി : കാട്ടുപോത്തിനല്ല വനംമന്ത്രിക്കാണ് മയക്കുവെടി വയ്‌ക്കേണ്ടത് എന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയിലും മന്ത്രി പ്രതികരിച്ചു. അതൊക്കെ ഒരു പ്രസംഗത്തിനിടയിൽ വന്ന വാക്കുകൾ ആണ്. പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടിയാൽ ഒന്ന് അടിച്ചു നോക്കുകയില്ലേ. പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഒരു സാഹചര്യം കിട്ടിയാൽ അത് ചെയ്യുമല്ലോ എന്നും മന്ത്രി ചോദിച്ചു.

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ചത് രണ്ട് പേർ : കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കണമലയിൽ മെയ് 19നാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്.

കണമല-ഉമികുപ്പ റോഡരികിലെ വീടിന്‍റെ സിറ്റൗട്ടില്‍ രാവിലെ ഇരിക്കുമ്പോഴായിരുന്നു ചാക്കോയെ കാട്ടുപോത്ത് ആക്രമിച്ചത്. ചാക്കോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.

അതേദിവസം തന്നെ ചാലക്കുടിയിലെ ജനവാസ മേഖലയിലും കാട്ടുപോത്തിനെ കണ്ടിരുന്നു. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. പ്രദേശവാസികളാണ് പോത്തിനെ ആദ്യം കണ്ടത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ആക്രമണകാരിയല്ല പോത്ത് എന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് ഇത്തരത്തിൽ കാട്ടുപോത്ത് മേലൂർ കൊരട്ടി പ്രദേശത്ത് ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. തുടർന്ന് മയക്കുവെടി വച്ച് പിടികൂടി കാട്ടുപോത്തിനെ കാട്ടിൽ കയറ്റിവിട്ടു.

Last Updated : May 22, 2023, 6:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.