തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മലയാളികൾക്കായി ട്രെയിൻ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മന്ത്രി എ.കെ.ബാലൻ. മലയാളികളെ റോഡുമാർഗം കൊണ്ടുവരാൻ ഇതുവരെ 12,800 പാസുകൾ ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ നൽകിയതായും മന്ത്രി അറിയിച്ചു.
പ്രവാസികളെ നാട്ടിലെത്തിക്കുന്നത് മുൻഗണനാ ക്രമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഇളവുകൾ അനുവദിച്ചെങ്കിലും സമൂഹ വ്യാപനമുണ്ടാകാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ എല്ലാ സോണുകളിലും തുടരണം. നിലവിൽ സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.