ETV Bharat / state

AK Antony Wife Revelation ബിജെപിയോടുള്ള അറപ്പും വെറുപ്പും ദേഷ്യവും മാറി, അനിലിന്‍റെ ബിജെപി പ്രവേശനത്തില്‍ തുറന്നു പറച്ചിലുമായി എലിസബത്ത് ആന്‍റണി

AK Antonys Wife Elizabeths Revelation on Son Anil Antony : ചിന്തന്‍ ശിവിരില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം കൊണ്ടുവന്നതോടെ മക്കളുടെ രാഷ്ട്രീയ ഭാവി അടഞ്ഞു. ഇതോടെ നിരാശയിലായ താന്‍ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിലെത്തി വിശുദ്ധ കന്യാമറിയത്തിനു മുന്നില്‍(അമ്മ) നിയോഗം വച്ചു. പിന്നീട് പ്രതീക്ഷിക്കാതെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

Etv Bharat AK Antony Wife Revelation on Sons BJP Entry  AK Antonys Wife Elizabeths Revelation  Anil Antonys BJP Entry  Anil Antony BJP  AK Antony Son BJP  അനില്‍ ആന്‍റണി ബിജെപിയില്‍  എലിസബത്ത് ആന്‍റണി  Anil Antony Kerupasanam  അനില്‍ ആന്‍റണി കൃപാസനം  എലിസബത്ത് ആന്‍റണി കൃപാസനം
AK Antonys Wife Elizabeths Revelation on Son Anil Antonys BJP Entry
author img

By ETV Bharat Kerala Team

Published : Sep 23, 2023, 4:24 PM IST

Updated : Sep 23, 2023, 4:38 PM IST

അനില്‍ ആന്‍റണിയെ കുറിച്ച് എലിസബത്ത് ആന്‍റണി

തിരുവനന്തപുരം: എ കെ ആന്‍റണിയുടെ (AK Antony) മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ (BJP) ചേര്‍ന്നത് കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയത്തിന് വിലക്കു വന്നതു കൊണ്ടാണെന്ന വിചിത്ര വാദമുയര്‍ത്തി ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി (Elizabeth Antony). എകെ ആന്‍റണിയുടെ സ്വദേശമായ ആലപ്പുഴയിലെ (Alappuzha) ഒരു ധ്യാന കേന്ദ്രത്തില്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തുന്ന പ്രസംഗത്തിലാണ് മകന്‍റെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍ (AK Antony Wife Revelation on Sons BJP Entry). മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം തന്നെ അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ വെളിപ്പെടുത്തുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ എഐസിസി 2022 ല്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിരില്‍ (Chintan Shivir) മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം കൊണ്ടുവന്നതോടെ തന്‍റെ രണ്ടു മക്കളുടെയും രാഷ്ട്രീയ ഭാവി അടഞ്ഞു. എന്‍ജിനീയറിങില്‍ ബിരുദം നേടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ (Stanford University) ഉപരി പഠനം കഴിഞ്ഞപ്പോള്‍ അവിടെ അനില്‍ ആന്‍റണിക്കു മികച്ച ജോലി ലഭിച്ചു. പക്ഷേ രാഷ്ട്രീയത്തില്‍ വലിയ താത്പര്യം ആയതു കൊണ്ടു തിരിച്ചു നാട്ടിലേക്കു മടങ്ങി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ചിന്തന്‍ ശിവിറിലെ പ്രമേയം തടസമായി. എത്ര ആഗ്രഹിച്ചാലും രണ്ടു മക്കള്‍ക്കും രാഷ്ട്രീയത്തിലിറങ്ങാന്‍ കഴിയില്ലെന്നു ബോദ്ധ്യമായി. എകെ ആന്‍റണിയാകട്ടെ ഇതിനു വേണ്ടി ഒന്നും ചെയ്യുകയുമില്ല. ഇതോടെ നിരാശയിലായ താന്‍ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിലെത്തി വിശുദ്ധ കന്യാമറിയത്തിനു മുന്നില്‍ (അമ്മ) നിയോഗം വച്ചു. പിന്നീട് പ്രതീക്ഷിക്കാതെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പെട്ടെന്ന് ബിബിസി ഡോക്യുമെന്‍ററിയുമായി (BBC Documentary) ബന്ധപ്പെട്ട വിവാദം ഉണ്ടാകുകയും അതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മകനെ ബന്ധപ്പെടുത്തി വലിയ വിവാദമുണ്ടാകുകയും ചെയ്‌തു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് കണ്ട് 'അമ്മ'യോടു കരഞ്ഞു പ്രാര്‍ഥിച്ചു.

മകന്‍റെ ഏറ്റവും വലിയ സ്വപ്‌നമാണ് അവന്‍റെ രാഷ്ട്രീയ പ്രവേശം എന്നത്. മക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നത് ഏത് അമ്മമാരുടെയും ആഗ്രഹമാണ്. 39 വയസായ മകനാണ്, നല്ല വിദ്യാഭ്യാസവുമുണ്ട്. എന്നിട്ടും അവന്‍റെ ആഗ്രഹം സാധിക്കുന്നില്ലെന്ന് 'അമ്മ'യോട് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് പെട്ടെന്ന് മകന്‍ വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ (PMO) നിന്ന് വിളിച്ചിരുന്നുവെന്നും അവര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറയുന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടാകുമെന്നും മകന്‍ പറഞ്ഞു.

പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന കുടുംബം എന്ന നിലയ്ക്ക് അക്കാര്യം ആലോചിക്കാനേ വയ്യ. അങ്ങനെ ഇവിടെ (ധ്യാന കേന്ദ്രത്തില്‍) വന്ന് ഇവിടുത്തെ അച്ചന് ആലോചന ചോദിക്കാന്‍ കുറിപ്പു കൊടുത്തു. അമ്മയുടെ കാല്‍ക്കല്‍ തുണ്ടു വച്ചു പ്രാര്‍ത്ഥിച്ചിട്ട് അച്ചന്‍ പറഞ്ഞത് മകന്‍ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കേണ്ടതില്ലെന്നും മകന് അവിടെ(ബിജെപിയില്‍) നല്ലൊരു ഭാവി കാണുന്നുണ്ട് എന്നുമായിരുന്നു. തന്‍റെ ആശങ്ക അമ്മ മാറ്റി. തന്‍റെ മനസുമാറി, ബിജെപിയോടുള്ള അറപ്പും വെറുപ്പും ഓണ്‍ ദ സ്‌പോട്ടില്‍ അമ്മ മാറ്റിത്തന്നു. മകനെ അംഗീകരിക്കാനുള്ള മനസും അമ്മ തന്നു. പക്ഷേ ഇക്കാര്യം ഞാന്‍ എകെ ആന്‍റണിയെ അറിയിച്ചില്ല. അങ്ങനെ ചെയ്‌താല്‍ അത് അദ്ദേഹത്തിന് വലിയ ആഘാതമായിരിക്കുമെന്നതിനാല്‍ ഒന്നും മിണ്ടിയില്ല.

നാലു ദിവസം കഴിഞ്ഞപ്പോള്‍ ടിവി ചാനലില്‍ മകന്‍ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്ത വന്നു. എകെ ആന്‍റണിക്കു വലിയ ഷോക്ക് ആയി. പക്ഷേ അദ്ദേഹം സൗമ്യതയോടെ ആ സാഹചര്യത്തെ തരണം ചെയ്തു. ഇതു കഴിഞ്ഞ് മകന്‍ വീട്ടിലേക്കു വരുമ്പോള്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയന്നെങ്കിലും സൗമ്യമായി സംസാരിക്കാനുള്ള അവസരം വീട്ടില്‍ ഉണ്ടാക്കിത്തന്നത് അമ്മയായിരുന്നു. വീട്ടില്‍ രാഷ്ട്രീയ കാര്യം ഒഴിവാക്കിയതോടെ ഇപ്പോള്‍ അവനോട് എകെ ആന്‍റണിക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വൈരാഗ്യവും വിരോധവും ഇല്ല അവനെ ആരും ഒറ്റപ്പെടുത്തിയിട്ടുമില്ല. ആനില്‍ ആന്‍റണി ഇപ്പോള്‍ വളരെ ഹാപ്പിയാണ്- എലിസബത്ത് പറയുന്നു.

Last Updated : Sep 23, 2023, 4:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.