തിരുവനന്തപുരം: ചാനൽ ചർച്ചയിലെ ജൈവായുധ പരാമർശത്തിൻ്റെ പേരിൽ ചലചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ് അന്വേഷിക്കുന്ന ലക്ഷദ്വീപ് പൊലീസ് സംഘം തിരുവനന്തപുരത്ത്. ചാനൽ ചർച്ചയിൽ ഐഷയ്‌ക്കൊപ്പം പങ്കെടുത്ത യുവമോർച്ച നേതാവ് ബി.ജി. വിഷ്‌ണുവിൻ്റെ മൊഴിയെടുക്കാനാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. വിഷ്‌ണുവിന്‍റെ മൊഴി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പൊലീസ് സംഘം രേഖപ്പെടുത്തുന്നത്.
READ MORE: 'അജണ്ടയുടെ ഭാഗം, ചോദിച്ചത് ആവര്‍ത്തിക്കുന്നു '; കൊച്ചിയിലും ഐഷയെ ചോദ്യം ചെയ്‌ത് കവരത്തി പൊലീസ്
കവരത്തി എസ്.ഐ അമീർ ദിൻ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. കഴിഞ്ഞ ദിവസം ഐഷാ സുൽത്താനയുടെ എറണാകുളത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് സംഘം ഐഷയുടേതെന്ന് കരുതുന്ന ലാപ്ടോപ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടുമണിക്കൂറോളമാണ് സംഘം ഐഷയെ ചോദ്യം ചെയ്‌തത്. ചോദിച്ചത് തന്നെ ആവര്‍ത്തിച്ച് പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് ചോദ്യം ചെയ്യലിന് ശേഷം ഐഷ സുൽത്താന പ്രതികരിച്ചിരുന്നു.