ETV Bharat / state

Air India Express | എസി തകരാര്‍ ; തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

author img

By

Published : Jul 23, 2023, 5:32 PM IST

എസി തകരാറിനെ തുടര്‍ന്ന്, ഇന്ന് വൈകിട്ട് 3.20നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തര ലാന്‍ഡിങ് നടത്തിയത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ്  എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടിയന്തര ലാന്‍ഡിങ്  Air India Express ac not working emergency landing  Air India Express ac not working  emergency landing Thiruvananthapuram  എസി തകരാര്‍  അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ  എയര്‍ ഇന്ത്യ എക്‌സ്പ്രസ്
എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം: അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തിരുവനന്തപുരം - ദുബായ് എക്‌സ്പ്രസ് വിമാനം. എസി തകരാര്‍ മൂലമാണ് ഫ്ലൈറ്റ് അടിയന്തരമായി തിരിച്ചിറക്കിയത്. ഉച്ചക്ക് 1.30നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്‌തത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വൈകിട്ട് 3.20ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

തകരാര്‍ പരിഹരിച്ചതിന് ശേഷം പുറപ്പെടുമെന്ന് വിമാനത്താവളത്തിന്‍റെ അധികൃതര്‍ അറിയിച്ചു. നിലവില്‍ അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം. 2021 ഒക്ടോബറിലാണ് കേരള സര്‍ക്കാരിന്‍റെ എതിര്‍പ്പിനിടെ എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തത്. വിമാനത്താവളത്തിന്‍റെ 650 ഏക്കറിലേറെ വരുന്ന ഭൂമിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും ഉള്‍പ്പടെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യം ചെയ്‌ത് സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൈമാറ്റം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. അദാനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ലേല നടപടികള്‍ സുതാര്യമല്ലെന്നുമായിരുന്നു കേരളത്തിന്‍റെ വാദം. എന്നാല്‍ ലേല വ്യവസ്ഥയെ കേരളം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വളര്‍ച്ച: സംസ്ഥാന സര്‍ക്കാരിന് ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവ് നല്‍കിയിരുന്നുവെന്നും അപ്പീലിനെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓരോ യാത്രക്കാരനും സംസ്ഥാന സര്‍ക്കാര്‍ 135 രൂപയാണ് ലേലത്തില്‍ വാഗ്‌ദാനം ചെയ്‌തതെന്നും എന്നാല്‍ അദാനി ഗ്രൂപ്പ് വാഗ്‌ദാനം ചെയ്‌തത് 168 രൂപയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തിവരികയാണെന്ന് സംസ്ഥാനം പരാമര്‍ശിച്ചെങ്കിലും സുപ്രീംകോടതി അത് പരിഗണിച്ചില്ല.

ALSO READ | യാത്രക്കാരന്‍റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു ; അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ ഫ്ലൈറ്റ്

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 83.6 ശതമാനം റെക്കോഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയില്‍ 32,3792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്‌തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2022 ജനുവരിയില്‍ ഇത് 17,6315 ആയിരുന്നു. 2022 ജനുവരിയില്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയില്‍ അത് 10,445 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ 2022 ജനുവരിയില്‍ 1,671 ആയിരുന്ന എയര്‍ ട്രാഫിക് മൂവ്മെന്‍റ് 2023 ജനുവരിയില്‍ 2,198 ആയി വര്‍ധിച്ചിട്ടുണ്ട്.

ALSO READ | എയര്‍ ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.