ETV Bharat / state

'മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അദാനി വിഷയത്തില്‍ ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്തിന്' ; ചോദ്യവുമായി കോണ്‍ഗ്രസ്

author img

By

Published : Feb 17, 2023, 4:58 PM IST

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി വക്താവുമായ രാജീവ് ഗൗഡ

AICC Spokesman Rajeev Gowda  Rajeev Gowda against Modi Government  Rajeev Gowda on Adani Issue  Rajeev Gowda  Adani Issue  Congress Leader  Joint Parliamentary Committe Investigation  Joint Parliamentary Committe  മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി  അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം  അദാനി വിഷയത്തില്‍ ബിജെപി  രാജീവ് ഗൗഡ  പാര്‍ലമെന്‍റിന്‍റെ ഇരുസഭകള്‍  സംയുക്ത പാര്‍ലമെന്‍ററി സമിതി  എഐസിസി വക്താവ്  എഐസിസി  ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി  ജെപിസി  അദാനി  പ്രധാനമന്ത്രി നരേന്ദ്രമോദി  നരേന്ദ്രമോദി  മോദി  അദാനിയുടെ നിക്ഷേപം
ബിജെപി അദാനി വിഷയത്തില്‍ ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്തിന്
എഐസിസി വക്താവ് രാജീവ് ഗൗഡ മാധ്യമങ്ങളോട്

തിരുവനന്തപുരം : ലോക്‌സഭയിലും രാജ്യസഭയിലും മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) വക്താവ് രാജീവ് ഗൗഡ. ജുഡീഷ്യല്‍ സ്വഭാവമില്ലെങ്കിലും ആരോപണവിധേയരെ വിളിച്ചുവരുത്തി തെളിവുകള്‍ ശേഖരിക്കാന്‍ ജെപിസിക്ക് കഴിയുമെന്നും ഇതെല്ലാം റിപ്പോര്‍ട്ടിന്‍റെ രേഖകളിലുമുണ്ടാകുമെന്നും രാജീവ് ഗൗഡ പറഞ്ഞു. 1992 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് ഹര്‍ഷദ് മേത്ത കേസ് അന്വേഷിക്കുന്നതിനും 2001 ല്‍ ബിജെപി സര്‍ക്കാര്‍ ഖേതന്‍ പരേഖ് കേസ് പരിശോധിക്കുന്നതിനും ജെപിസി രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

'രേഖ' മായ്‌ച്ചാലും ജനം കാണും : സര്‍ക്കാര്‍ ജെപിസി രൂപീകരണത്തെ ഭയക്കുന്നത് അന്വേഷണം ഒഴിവാക്കി അദാനിയെ സംരക്ഷിക്കാനാണ്. ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോകുന്ന പ്രശ്‌നമില്ല. ഇക്കാര്യം ഇനിയും പാര്‍ലമെന്‍റില്‍ പാര്‍ട്ടി ആവശ്യപ്പെടും. ഉത്തരവാദപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ രാജ്യത്തിന്‍റെ പൊതുമുതല്‍ കൊള്ളയടിച്ച് ചങ്ങാത്ത മുതലാളിമാര്‍ക്കും പ്രധാനമന്ത്രിയുമായി ബന്ധമുള്ള അദാനിക്കും നല്‍കുന്നതില്‍ ഉത്കണ്ഠയുണ്ട്. അതിനാല്‍ അദാനി വിഷയത്തില്‍ ഉത്തരവാദിത്തതില്‍ നിന്ന് ഒളിച്ചോടാന്‍ അനുവദിക്കില്ലെന്നും രാജീവ് ഗൗഡ പറഞ്ഞു.

രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിച്ച ചോദ്യങ്ങള്‍ പാര്‍ലമെന്‍റിലെ രേഖകളില്‍ നിന്ന് നീക്കം ചെയ്യാം. പക്ഷേ ജനങ്ങള്‍ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്. പാര്‍ലമെന്‍റിലെ ചര്‍ച്ചകളുടെ മൂല്യശോഷണം വ്യക്തമാണ്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതെന്തുകൊണ്ടെന്ന് ജനം അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനത്തിന്‍റെ പണത്തിന് ആര് ഗ്യാരന്‍റി : പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഒരു ചങ്ങാത്ത മുതലാളി നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം എങ്ങനെ 609-ാംസ്ഥാനത്തുനിന്നും ലോകത്തെ രണ്ടാമത്തെ സമ്പന്നനായി എന്നാണ് ഇന്ത്യക്കാര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ഓഹരി മേഖലയിലെ ചെറുകിട നിക്ഷേപകരെ സംരക്ഷിക്കേണ്ട സെബി എന്ന സ്ഥാപനം ചെയ്യേണ്ടതുചെയ്യുന്നതിന് പകരം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ചെയ്തത് ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുകയാണ്. അദാനിയുടെ ഓഹരികളെ വിശ്വസിച്ച് നിക്ഷേപം നടത്തിയ ലക്ഷക്കണക്കിന് പേരാണ് ഈ ഓഹരി തകര്‍ച്ചയിലൂടെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്നതെന്നും ഗൗഡ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു.

ഇടിവിലും കൈത്താങ്ങ് : ഈ വര്‍ഷം ജനുവരി 24 നും ഫെബ്രുവരി 15നും ഇടയില്‍ അദാനിയുടെ നിക്ഷേപം 10,50,00 കോടിയായി ഇടിഞ്ഞു. എല്‍ഐസിയിലുള്ള അദാനി ഓഹരികളുടെ മൂല്യം 83,000 കോടിയില്‍ നിന്ന് 2022 ഡിസംബര്‍ 30ന് 39000 കോടിയായി ഇടിഞ്ഞു. 30 കോടി എല്‍ഐസി നിക്ഷേപകരുടെ 44000 കോടി ഇതിലൂടെ ഒലിച്ചുപോയി. ഈ തകര്‍ച്ചയുണ്ടായിട്ടും മോദി സര്‍ക്കാര്‍ എല്‍ഐസിയെ കൊണ്ട് നിര്‍ബന്ധിച്ച് 300 കോടി രൂപ അദാനി എന്‍റര്‍പ്രൈസസില്‍ നിക്ഷേപിപ്പിച്ചുവെന്നും രാജീവ് ഗൗഡ ആരോപിച്ചു. നിരവധി വിദേശ രാജ്യങ്ങളില്‍ മോദിക്കൊപ്പം അദാനിയും പങ്കെടുത്തതിന് തെളിവുണ്ടെന്നും അദ്ദേഹമറിയിച്ചു.

നടന്നത് 'ബിസിനസ് യാത്ര'കളോ : 2017ലെ മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിനൊപ്പം പങ്കെടുത്തതിന് പിന്നാലെ ഇന്ത്യ- ഇസ്രായേല്‍ പ്രതിരോധ ഇടപാടുകളില്‍ അദാനിക്ക് ലാഭകരമായ പങ്ക് ലഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളായ ഡ്രോണ്‍, ഇലക്‌ട്രോണിക്‌സ്, ചെറുകിട ആയുധങ്ങള്‍, വിമാന അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ അദാനിക്ക് പങ്കാളിത്തം ലഭിച്ചു. ഈ രംഗങ്ങളിലൊന്നും തന്നെ അദാനിക്ക് മുന്‍ പരിചയവുമില്ലാതിരിക്കെയായിരുന്നു ഇതെന്നും രാജീവ് ഗൗഡ കുറ്റപ്പെടുത്തി. ഈ രംഗങ്ങളില്‍ നിരവധി വര്‍ഷത്തെ പരിചയമുള്ള പൊതുമേഖലാസ്ഥാപനങ്ങളെയും സ്‌റ്റാര്‍ട്ട് അപ്പുകളെയും ഒഴിവാക്കിയാണ് ഇതെല്ലാം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

കള്ളപ്പണത്തിന് അറുതിയില്ല : 2010ല്‍ ബംഗ്ലാദേശിലെ ബാഗര്‍ഹട്ടില്‍ 1320 മെഗാവാട്ടിന്‍റെ താപ വൈദ്യുത നിലയം നിര്‍മിക്കാന്‍ യുപിഎ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ ഝാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ ബംഗ്ലാദേശിന് വൈദ്യുതി നല്‍കാന്‍ അദാനി ഒരു താപനിലയം നിര്‍മിക്കുമെന്നായിരുന്നു 2015 ജൂണ്‍ ആറിലെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്നും രാജീവ് ഗൗഡ പറഞ്ഞു. രാജ്യത്തെ കള്ളപ്പണം കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും സ്വിറ്റ്‌ സര്‍ലാന്‍ഡ് കേന്ദ്ര ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപം 3.83 സ്വിസ് ഫ്രാങ്ക് അഥവാ 30,500 കോടി രൂപയാണെന്നും രാജീവ് ഗൗഡ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.