ETV Bharat / state

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ കേരളത്തില്‍, കെപിസിസി ആസ്ഥാനം ഇന്ന് സന്ദര്‍ശിക്കും

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പ്രധാന നഗരങ്ങളിലെത്തി പിന്തുണ തേടുന്ന ശശി തരൂര്‍ എം പി ഹൈദരാബാദ് സന്ദര്‍ശനത്തിന് പിന്നാലെയാണ് കേരളത്തിലെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  ശശി തരൂര്‍ എം പി  aicc president election  aicc president election campaign  എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്  കെപിസിസി ഓഫിസ്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ എം പി കേരളത്തില്‍, കെപിസിസി ആസ്ഥാനം സന്ദര്‍ശിക്കും
author img

By

Published : Oct 4, 2022, 12:11 PM IST

Updated : Oct 4, 2022, 12:52 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ശശി തരൂര്‍ എം പി ഇന്ന്(ഒക്‌ടോബര്‍ 4) കെപിസിസി ഓഫിസ് സന്ദര്‍ശിക്കും. വൈകുന്നേരം നാല് മണിക്കാണ് തരൂര്‍ കെപിസിസി ആസ്ഥാനത്തെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി തെലങ്കാനയിലെ സന്ദര്‍ശനത്തിന് ശേഷമാണ് തരൂര്‍ കേരളത്തിലെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചരണം, ശശി തരൂര്‍ എം പി തെലങ്കാനയില്‍ സന്ദര്‍ശനം നടത്തി

ശശി തരൂരിന്‍റെ പ്രചരണത്തില്‍ നിന്ന് തെലങ്കാന പിസിസിയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിട്ടുനിന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പൂര്‍ണ്ണപിന്തുണയെന്ന നിലപാടാണ് തെലങ്കാന പിസിസിക്കുള്ളത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിട്ട് നിന്നെങ്കിലും ഹൈദരാബാദിലെത്തിയ ശശി തരൂരിന് സാധാരണ പ്രവര്‍ത്തകരും യുവാക്കളും ചേര്‍ന്ന് ആവേശകരമായ സ്വീകരണം ഒരുക്കിയിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷമായിരുന്നു തരൂര്‍ കഴിഞ്ഞ ദിവസം തെലങ്കാനയിലെത്തിയത്.

Also Read: AICC president election:എന്നും സോണിയയുടെ വിശ്വസ്തൻ, തരൂരിന് എതിരാളിയായി ഖാർഗെ വരുമ്പോൾ

Last Updated : Oct 4, 2022, 12:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.