ജാതി ലിംഗഭേദമന്യ തിരുവനന്തപുരത്ത് നടന്ന അഗ്നിഹോത്ര യജ്ഞം ശ്രദ്ധേയമായി. എട്ടു വയസു മുതൽ 80 വയസ്സുവരെ പ്രായമുള്ള 1008 പേരാണ് അഗ്നിഹോത്രത്തിൽ പങ്കെടുത്തത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കശ്യപ ആശ്രമത്തിലെ ആചാര്യൻ എം ആർ രാജേഷ് ആണ് യജ്ഞത്തിന് നേതൃത്വം നൽകിയത്.
ഒരു കാലത്ത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പ്രാപ്യമായിരുന്ന വേദങ്ങളും ഉപനിഷത്തുക്കളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്നിഹോത്രം സംഘടിപ്പിച്ചത്. പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യജ്ഞത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി ജാതി ലിംഗ ഭേദമന്യേയുള്ള 1008 അഗ്നിഹോത്രികൾ പങ്കെടുത്തു.