ETV Bharat / state

44 കാരന്‍ റിയാസ് പ്രായം കുറഞ്ഞ മന്ത്രി, 50 നും 60നും ഇടയില്‍ ഒമ്പത് പേര്‍ - എൽഡിഫ്

44 വയസുള്ള മുഹമ്മദ് റിയാസാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. 50 നും 60നും ഇടയില്‍ പ്രായമുള്ള ഒമ്പത് പേരാണ് മന്ത്രിസഭയിൽ ഉള്ളത്.

രണ്ടാം പിണറായി മന്ത്രിസഭ  Age of Ministers  pinarayi cabinet  ministers in pinarayi cabinet  പിണറായി വിജയൻ മന്ത്രിസഭ  എൽഡിഫ്  age of ministers in pinarayi cabinet
രണ്ടാം പിണറായി മന്ത്രിസഭയിൽ 50 കടക്കാത്ത മൂന്ന് പേർ മാത്രം
author img

By

Published : May 20, 2021, 8:23 PM IST

തിരുവനന്തപുരം : ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി മന്ത്രിസഭയില്‍ 50 വയസിന് താഴെ പ്രായമുള്ളവര്‍ മൂന്ന് പേര്‍. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് മന്ത്രിസഭയിലെ ബേബി. 44 വയസാണ് റിയാസിനുള്ളത്. 45 വയയുള്ള വീണ ജോര്‍ജ്, 47 വയസുള്ള കെ.രാജന്‍ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് രണ്ട് ഇളമുറക്കാര്‍. 50 നും 60നും ഇടയില്‍ പ്രായമുള്ള മന്ത്രിമാര്‍ ഒമ്പത് പേരാണ്.

Also Read:പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിച്ച് ഉത്തരവ്‌

പി.പ്രസാദ്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, കെ.രാധാകൃഷ്ണന്‍, സജി ചെറിയാന്‍, ജെ.ചിഞ്ചുറാണി, ജി. ആര്‍ അനില്‍, പ്രൊഫ. ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍ എന്നിവരാണ് 60ന് താഴെ പ്രായമുള്ളവരുടെ ബ്രിഗേഡിലുള്ളത്.60നും 70നും ഇടയില്‍ പ്രായമുള്ളവരിൽ ആന്‍റണി രാജു, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, എം.വി ഗോവിന്ദന്‍, വി.അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മന്ത്രിസഭയിലേ മുതിര്‍ന്ന പൗരന്‍മാര്‍. പിണറായി വിജയനും എ.കെ.ശശീന്ദ്രനും കെ.കൃഷ്ണന്‍കുട്ടിയുമാണ് 75 വയസ് പിന്നിട്ട മന്ത്രിമാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.