ETV Bharat / state

തോറ്റ് തോറ്റ് ഇല്ലാതാകുന്നവർ, നിലനില്‍പ്പ് നഷ്ടപ്പെട്ടവരും തുരുത്ത് തേടുന്നവരും - നിയമസഭാ തെരഞ്ഞെടുപ്പില്‍ ആർഎസ്‌പി

കേരള രാഷ്ട്രീയത്തില്‍ 1957 മുതല്‍ 2021 വരെയുള്ള കണക്കുകൾ പരിശോധിച്ചാല്‍ അപ്രസക്തമായ രാഷ്ട്രീയ പാർട്ടികൾ നിരവധിയുണ്ട്. മുന്നണി രാഷ്ട്രീയത്തിന്‍റെ ഭാഗമായി സ്വന്തം അക്കൗണ്ടില്‍ ഒരു എംഎല്‍എയും ഒരു എംപിയും മാത്രമായി ഒതുങ്ങുന്നവരുമുണ്ട്. മുന്നണി ബന്ധങ്ങളുടെ ബലം കൊണ്ട് മത്സരിച്ച് ജയിച്ച് എംഎല്‍എമാരെയും എംപിമാരെയും സൃഷ്ടിക്കുന്നവരെ ചിലപ്പോൾ ജനം പൂർണമായും തിരസ്‌കരിക്കുന്ന സാഹചര്യവുമുണ്ട്.

election special  kerala election 2021  kerala assembly election  നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തൽ  election explainer
തോറ്റ് തോറ്റ് ഇല്ലാതാകുന്നവർ, നിലനില്‍പ്പ് നഷ്ടപ്പെട്ടവരും തുരുത്ത് തേടുന്നവരും
author img

By

Published : May 4, 2021, 4:36 PM IST

Updated : May 4, 2021, 4:56 PM IST

ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പ് ജയം രാഷ്ട്രീയപാർട്ടികൾക്ക് ഏറെ നിർണായകമാണ്. രാഷ്ടീയ പാർട്ടികളുടെ നിലനില്‍പ്പ് തന്നെ തെരഞ്ഞെടുപ്പ് ജയത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും ജയിക്കാനും രാഷ്ട്രീയ പാർട്ടികൾ എല്ലാ തെരഞ്ഞെടുപ്പിലും ശ്രമിക്കാറുണ്ട്. ഭരണത്തിലും സഭയിലും രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന മുൻഗണനയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരവും എല്ലാം തെരഞ്ഞെടുപ്പുകളിലെ ജയത്തെ മാത്രം ആശ്രയിച്ചാണ്.

കേരള രാഷ്ട്രീയത്തില്‍ 1957 മുതല്‍ 2021 വരെയുള്ള കണക്കുകൾ പരിശോധിച്ചാല്‍ അത്തരത്തില്‍ അപ്രസക്തമായ രാഷ്ട്രീയ പാർട്ടികൾ നിരവധിയുണ്ട്. മുന്നണി രാഷ്ട്രീയത്തിന്‍റെ ഭാഗമായി സ്വന്തം അക്കൗണ്ടില്‍ ഒരു എംഎല്‍എയും ഒരു എംപിയും മാത്രമായി ഒതുങ്ങുന്നവരുമുണ്ട്. മുന്നണി ബന്ധങ്ങളുടെ ബലം കൊണ്ട് മത്സരിച്ച് ജയിച്ച് എംഎല്‍എമാരെയും എംപിമാരെയും സൃഷ്ടിക്കുന്നവരെ ചിലപ്പോൾ ജനം പൂർണമായും തിരസ്‌കരിക്കുന്ന സാഹചര്യവുമുണ്ട്. അവിടെയാണ് അത്തരം രാഷ്ട്രീയ പാർട്ടികളുടെ പ്രസക്‌തി ചോദ്യം ചെയ്യപ്പെടുന്നത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എല്‍ഡിഎഫില്‍ മത്സരിച്ച എല്ലാ പാർട്ടികൾക്കും എംഎല്‍എമാരെ ലഭിച്ചപ്പോൾ യുഡിഎഫിലും എൻഡിഎയിലും ചില ഘടകകക്ഷികൾ ഇത്തവണയും സംപൂജ്യരായി. ഒരു കാലത്ത് കേരള രാഷ്ട്രീയത്തില്‍ പ്രബലരായിരുന്ന ആർഎസ്‌പി, സിഎംപി എന്നിവർ തുടർച്ചയായ രണ്ടാംതവണയും മത്സരിച്ച സീറ്റുകളില്‍ പരാജയപ്പെട്ടപ്പോൾ എൻഡിഎയില്‍ രൂപീകരിച്ച ശേഷം ഇതുവരെ എംഎല്‍എമാരെ നിയമസഭയിലേക്ക് അയയ്ക്കാൻ കഴിയാത്ത സ്ഥിതിയിലായത് ബിഡിജെഎസാണ്.

Also Read:ഇപ്പൊ ജയിച്ചില്ലെങ്കില്‍ പിന്നെ നോക്കണ്ട, ഇവർക്കിത് മരണപ്പോര്

ഒന്നുമല്ലാതാകുന്ന ആർഎസ്‌പി

1957ലെ ആദ്യ നിയമസഭയില്‍ ഒൻപത് അംഗങ്ങളെ വരെ ജയിപ്പിച്ച ആർഎസ്‌പി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ പ്രബലകക്ഷിയായിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ എൻ ശ്രീകണ്ഠൻ നായർ, സംസ്ഥാനത്ത് ദീർഘകാലം മന്ത്രിയായിരുന്ന ബേബി ജോൺ അടക്കമുള്ളവർ നയിച്ച ആർഎസ്‌പി ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ വലിയ രാഷ്ട്രീയ ചർച്ചകൾ പാർട്ടിയില്‍ നടത്തേണ്ടി വരും. 1957 മുതല്‍ വിവിധ മന്ത്രിസഭകളില്‍ പ്രധാന വകുപ്പും പ്രാതിനിധ്യവും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പേരുകളുള്ള ആർഎസ്‌പിക്ക് സ്വന്തമായിരുന്നു. പക്ഷേ പലപ്പോഴായി പിളർന്നും വളർന്നും വിഘടിച്ച ആർഎസ്‌പിക്ക് ഇപ്പോൾ ആകെയുള്ളത് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എംപി സ്ഥാനം മാത്രമാണ്. 2016, 2021 നിയമസഭകളില്‍ സംപൂജ്യരാാകാനാണ് ആർഎസ്‌പിക്ക് വിധിയുണ്ടായത്. ദീർഘകാലം കൈവശം വെച്ച കൊല്ലം ജില്ലയിലെ ചവറ, ഇരവിപുരം, കുന്നത്തൂർ സീറ്റുകളില്‍ ഇത്തവണയും ജയിക്കാൻ കഴിഞ്ഞില്ല എന്നത് ആർഎസ്‌പിയില്‍ വലിയ ചർച്ചകൾക്ക് വഴിതുറക്കും. നേരത്തെ എല്‍ഡിഎഫില്‍ ആയിരുന്നപ്പോൾ ലഭിച്ചിരുന്ന സീറ്റുകൾ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭയിലും ലഭിക്കുന്നില്ല എന്നതാകും ചർച്ച വിഷയം. പക്ഷേ പഴയ ആർഎസ്‌പിക്കാരനായിരുന്ന കോവൂർ കുഞ്ഞുമോൻ എല്‍ഡിഎഫ് പ്രതിനിധിയായി ജയിച്ചുവന്നത് മാത്രമാണ് ആർഎസ്‌പി എന്ന പേരിന്‍റെ ഒരു ഭാഗമെങ്കിലും നിയമസഭയില്‍ നിലനിർത്താൻ സഹായകമാകുന്നത്.

എംവി രാഘവന് ശേഷം സിഎംപിയില്ല

അതുതന്നെയാണ് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എംവി രാഘവൻ രൂപീകരിച്ച സിഎംപിയുടെ സ്ഥിതി. സിപിഎം നേതാവായിരുന്ന എംവി രാഘവൻ സിപിഎമ്മിലെ ബദല്‍രേഖ വിവാദത്തെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്തായപ്പോഴാണ് 1986ല്‍ സിഎംപി (കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി ) രൂപീകരിച്ചത്. 1987മുതല്‍ 2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിച്ച സിഎംപിയുടെ എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്നു എംവി രാഘവൻ. പക്ഷേ 2006ലെ തെരഞ്ഞെടുപ്പു മുതല്‍ സിഎംപി കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാണ്. 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും ഒരു എംഎല്‍എയോ പോലും സിഎംപിക്ക് നിയമസഭയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. സിഎംപിയില്‍ ഒരു വിഭാഗം സിപിഎമ്മില്‍ ലയിച്ച് എല്‍ഡിഎഫിനൊപ്പമുണ്ട്. പക്ഷേ ഇനിയും യുഡിഎഫില്‍ തുടരുന്ന സിഎംപി വിഭാഗത്തിന്‍റെ രാഷ്ട്രീയ ഭാവി തുലസിലേക്ക് മാറിയെന്നതാണ് വാസ്‌തവം.

ഇതിന് ദൃഷ്ടാന്തമായി പറയേണ്ടത്, ആദ്യ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന പ്രജ സോഷ്യലിസ്റ്റ് പാർട്ടി, എൻഡിപി, അഖിലേന്ത്യ മുസ്ലീംലീഗ്, എസ്എസ്‌പി, കെഎസ്‌പി, കെടിപി, ഐഎസ്‌പി തുടങ്ങിയ നിരവധി പാർട്ടികളുടെ അവസ്ഥയാണ്. ഈ പാർട്ടികളൊന്നും ഇന്ന് നിലനില്‍ക്കുന്നില്ല. സിപിഎം വിട്ട ശേഷം കെആർ ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസും ഇപ്പോൾ സജീവമല്ല. ഒരു സമയത്ത് സഭയില്‍ നാല് എംഎല്‍എമാർ വരെയുണ്ടായിരുന്ന പാർട്ടിയാണ് ജെഎസ്എസ്. ഗൗരിയമ്മ തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിത്തുടങ്ങിയതോടെ ജെഎസ്എസിന്‍റെ പ്രസക്തിയും നഷ്ടമായി.

കേരളകോൺഗ്രസുകൾക്ക് ആശ്വാസ തീരം

പിളർന്നും വളർന്നും തളർന്നും കേരള രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഇടത് വലത് മുന്നണികളിലായി തുടരുന്ന കേരള കോൺഗ്രസിന്‍റെ വിവിധ വിഭാഗങ്ങൾക്ക് ഇത്തവണയും ( 2021 നിയമസഭാ തെരഞ്ഞെടുപ്പ്) ആശ്വസിക്കാൻ വകയുണ്ട്. കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് ( പിജെ ജോസഫ്, പിസി തോമസ് വിഭാഗങ്ങൾ ചേർന്നത്), കേരള കോൺഗ്രസ് (ജേക്കബ്), കേരളകോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർക്ക് പതിനഞ്ചാം കേരള നിയമസഭയില്‍ പ്രാതിനിധ്യമുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ആദ്യ എംഎല്‍എയാണ് ഇത്തവണ തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ ജയിച്ച ആന്‍റണി രാജു. കഴിഞ്ഞ തവണ എംഎല്‍എമാരില്ലാതിരുന്ന ലോക്‌താന്ത്രിക് ജനതാദൾ ഇത്തവണ മൂന്ന് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ ജയിച്ച് നിലമെച്ചപ്പെടുത്തി ആശ്വാസം കണ്ടെത്തി.

എൻസിപി പിളർന്ന് യുഡിഎഫിലെത്തിയ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ പ്രതിനിധിയായി മാണി സി കാപ്പനും നിയമസഭയിലെത്തി. എല്‍ഡിഎഫിലുള്ള എൻസിപി രണ്ട് എംഎല്‍എമാരുമായി ആശ്വാസ തീരത്താണ്. എല്‍ഡിഎഫിന്‍റെ ഭാഗമായ കോൺഗ്രസ് എസ്, ജനതാദൾ സെക്കുലർ എന്നിവർക്കും എംഎല്‍എമാരുണ്ട്. മുസ്ലീംലീഗില്‍ നിന്ന് പുറത്തുവന്നവർ ചേർന്ന് രൂപീകരിച്ച ഐഎൻഎല്ലിനും ഇത്തവണ നിയമസഭയില്‍ അംഗമുണ്ട്. കോൺഗ്രസ് എസിന്‍റെ ഏക പ്രതിനിധിയായി കടന്നപ്പള്ളി രാമചന്ദ്രനും നാഷണല്‍ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായി പിടിഎ റഹീമും ഇത്തണയും നിയമസഭയിലെത്തി.

കെകെ രമ നിയമസഭയില്‍ പിസി ജോർജ് പുറത്ത്

യുഡിഎഫ് പിന്തുണയോടെ വിജയിച്ച ആർഎംപിഐയുടെ ആദ്യ എംഎല്‍എയായി കെകെ രമയും നിയമസഭയിലുണ്ടാകും. ഇടതു വലതു മുന്നണികളുടെ ഭാഗമായി നിരവധി തവണ എംഎല്‍എയായ പിസി ജോർജ് 2016ല്‍ ജനപക്ഷം എന്ന പാർട്ടി രൂപീകരിച്ച് ഇടതു വലതു മുന്നണികൾക്കെതിരെ മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ പിസി ജോർജ് പരാജയപ്പെട്ടതോടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങൾ മാത്രമായി. ബിജെപിക്ക് ഇത്തവണ കേരള നിയമസഭയില്‍ അംഗമില്ല. കഴിഞ്ഞ തവണ ജയിച്ച നേമം സീറ്റ് ഇത്തവണ സിപിഎം തിരിച്ചുപിടിച്ചു.

Last Updated : May 4, 2021, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.