തിരുവനന്തപുരം : ഡിഎൻഎ പരിശോധന ഫലം(DNA test result) പോസിറ്റീവ് ആയതോടെ കുഞ്ഞിനെ കാണണമെന്ന അനുപമയുടെ ആവശ്യം അംഗീകരിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി(Child welfare committee). ഇതോടെ അനുപമയും ഭർത്താവ് അജിത്തും കുഞ്ഞിനെ നിലവിൽ പാർപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി(Nirmala Shishu Bhavan) കുഞ്ഞിനെ കണ്ടു.
കുഞ്ഞ് സുഖമായിരിക്കുന്നു. 30ന് നിശ്ചയിച്ചിരിക്കുന്ന കേസ് നേരത്തേ പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് സിഡബ്ല്യുസി അറിയിച്ചിട്ടുണ്ട്. കേസ് കോടതി നേരത്തേ പരിഗണിച്ചാൽ കുഞ്ഞിനെ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.
അതേസമയം, അനുപമയുടെ കുഞ്ഞിൻ്റെ കാര്യത്തിൽ നടന്നത് കൃത്യമായ കുട്ടിക്കടത്തെന്ന് കെ.കെ രമ എംഎൽഎ പ്രതികരിച്ചു. ഒരു കാര്യവും സുതാര്യമായല്ല നടന്നത്. നിയമ ലംഘനങ്ങളാണ് നടന്നത്. ശിശുക്ഷേമ സമിതി പ്രഹസനമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സമിതി പിരിച്ചുവിടണമെന്നും കെ കെ രമ പറഞ്ഞു.