തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ(Anupama Child Adoption row) സംഭവത്തിൽ സി.ഡബ്ല്യു.സിയ്ക്ക് ഗുരുതര വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. വനിത - ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ ടി.വി അനുപമ റിപ്പോർട്ട് സർക്കാരിന് കൈമാറും. സി.ഡബ്ല്യു.സിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായാണ് വിവരം.
അനുപമ പരാതിയുമായി എത്തിയ ശേഷവും അത് പരിഗണിക്കാതെ കുഞ്ഞിനെ ദത്തുനൽകാൻ നടപടി തുടർന്നുവെന്നതാണ് പ്രധാന കണ്ടെത്തൽ. ഏപ്രിൽ 22ന് സിറ്റിങ് നടത്തിയ ശേഷവും പൊലീസിനെ വിവരമറിയിച്ചില്ല. പത്ര പരസ്യം കണ്ട് പലതവണ അജിത്, ശിശുക്ഷേമ സമിതി മെമ്പർ സെക്രട്ടറി ഷിജു ഖാനെ വിളിച്ചിരുന്നെങ്കിലും അത് രേഖകളിലില്ല.
ALSO READ: Anupama| ഡി.എൻ.എ പരിശോധന ഫലം ഇന്ന് കോടതിയിൽ സമർപ്പിക്കും
ശിശുക്ഷേമ സമിതിയിലെ സന്ദർശക രജിസ്റ്ററിലെ വിവരങ്ങൾ ചുരണ്ടിമാറ്റി തുടങ്ങിയവയാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. കുഞ്ഞിൻ്റെ അമ്മ കുഞ്ഞിനെ അന്വേഷിക്കുന്നുവെന്ന് സി.ഡബ്ല്യു.സിയും ശിശുക്ഷേമ സമിതിയും അറിഞ്ഞിട്ടും ദത്തുനടപടികൾ നിർത്തി വയ്ക്കാൻ തയ്യാറായില്ല. ഇത് ദത്തുനിയമത്തിൻ്റെ ലംഘനമാണെന്നാണ് വിലയിരുത്തൽ.